ഇരിങ്ങാലക്കുട : തെങ്ങിനും ജാതിക്കും ജൈവവളത്തിന് സബ്സിഡി പദ്ധതിയുടെ ഭാഗമായി കൈറ്റിൻ സമ്പുഷ്‌ടീകരിച്ച സ്യൂഡോമോണസ് സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം പൊറത്തിശ്ശേരി കൃഷിഭവനിൽ വച്ച് നഗരസഭ ചെയർപേഴ്സൻ സുജ സഞ്ജീവ്കുമാർ നിർവഹിച്ചു. വാർഡ് കൗണ്സിലർ അൽഫോൻസ തോമസ്, കർഷകർ, കൃഷിഭവൻ ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.
പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റിൽ പേരുള്ള കർഷകർക്കാണ് സബ്‌സിഡി നിരക്കിൽ കൈറ്റിൻ സമ്പുഷ്‌ടീകരിച്ച സ്യൂഡോമോണസ് ലഭ്യമാകുക. ഗുണഭോക്തൃവിഹിതം പാക്കറ്റ് ഒന്നിന് 25/- രൂപ. ജൈവകുമിൾനിയന്ത്രണോപാധിയായ കൈറ്റിൻ സമ്പുഷ്‌ടീകരിച്ച സ്യൂഡോമോണസ് കാർഷിക വിളകളുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനും കീടനിയന്ത്രണത്തിനും സഹായിക്കും.
കൈറ്റിൻ സമ്പുഷ്‌ടീകരിച്ച സ്യൂഡോമോണസ്- ഉപയോഗക്രമം
കാർഷികവിളകളിലെ രോഗ നിയന്ത്രണത്തിനും കീടനിയന്ത്രണത്തിനും പ്രതിരോധത്തിനും ഫലപ്രദം
* ചെടികളുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിന് സഹായിക്കുന്നു.
★വിത്തു പരിചരണം (10ഗ്രാം/കിലോ വിത്ത്)
★മണ്ണു കുതിർക്കൽ (20ഗ്രാം 1 ലിറ്റർ)
★ഇലയിൽ തളിക്കൽ (20ഗ്രാം / ലിറ്റർ)
* തണുപ്പുളളതും ഈർപ്പമില്ലാത്തതും നേരിട്ട് സൂര്യപ്രകാശം ഏല്ക്കാത്തതുമായ സ്ഥലത്ത് സൂക്ഷിക്കുക ശീതീകരിക്കരുത്
* രാസവളങ്ങൾ ചാരം കലർന്ന ജൈവവളങ്ങൾ എന്നിവയുമായി കലർത്തരുത്.
* കാലഹരണതിയതിക്കു മുൻപ് ഉപയോഗിക്കുക.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com