കലാമണ്ഡലം സത്യഭാമ മാപ്പു പറയണം – ഹിന്ദു ഐക്യവേദി, ആർ.എൽ.വി രാമകൃഷ്ണനെ കണ്ട് പിന്തുണയർപ്പിച്ച് നേതാക്കൾ

കല്ലേറ്റുംകര : പ്രശസ്തനായ കലാകാരൻ ആർ എൽ വിരാമകൃഷ്ണനെതിരെ മ്ലേഛമായ പരാമർശം നടത്തുകയും ഇതിലൂടെ കലാമണ്ഡലം എന്ന പ്രശസ്തമായ സ്ഥാപനത്തിനേയും മോഹിനിയാട്ടം എന്ന കലയേയും ആക്ഷേപിച്ച സത്യഭാമ പരാമർശം പിൻവലിച്ച് മാപ്പ് പറയണം എന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.

ഒരു സ്ത്രീമനസ്സിൽ നിന്ന് ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത വാക്കുകളാണ് സത്യഭാമയിലൂടെ പുറത്തുവന്നത്. ഇത് ഒരമ്മ മനസ്സിന് യോജിച്ചതല്ല. സത്യത്തിന് നിരക്കാത്ത ഇത്തരം പരാമർശങ്ങൾ അവരുടെ പേരിന് പോലും കളങ്കമുണ്ടാക്കുന്നതാണ് എന്ന് പ്രസ്താവനയിൽ പറയുന്നു.

രാമകൃഷ്ണൻ അദ്വതീയനായ ഒരു കലാകാരനാണ്. കഷ്ടപ്പാടിൻ്റെയും ദുരിതത്തിൻ്റെയും കഠിനാധ്വാനത്തിൻ്റെയും കനൽവഴികൾ താണ്ടിയാണ് അദ്ദേഹം ഈ രംഗത്ത് ച്ചുവടുറപ്പിച്ചത്. സത്യഭാമയെ പോലുള്ളവർ ഇതിനെ ആദരിക്കുകയും ബഹുമാനിക്കുകയുമാണ് വേണ്ടത്. പരസ്പര ബഹുമാനമാണ് കലയുടെ മുഖമുദ്ര. കറുത്തവൻ കളിക്കരുത് എന്ന് ഏത് ശാസ്ത്രത്തിലാണ് പറഞ്ഞിരിക്കുന്നത്. കലാകേരളം ഈ കറുത്തവനോടൊപ്പമാണ്…….ഒപ്പം ഹിന്ദു ഐക്യവേദിയും.

ആർഎൽവി രാമകൃഷ്ണനെ കണ്ട് അദ്ദേഹത്തിന് ഹിന്ദു ഐക്യവേദി സംസ്ഥാന സമിതിയുടെ പരിപൂർണ്ണ പിന്തുണയർപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് വേണു കോക്കാടൻ, ജനറൽ സെക്രട്ടറി പി. എൻ. അശോകൻ, ചാലക്കുടി താലൂക്ക് ജനറൽ സെക്രട്ടറി സജിത്ത് വെപ്പിൻ, സംഘടനാ സെക്രട്ടറി സുഭാഷ് ആളൂർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page