അവിട്ടത്തൂർ മഹാദേവക്ഷേത്രം തിരുവുത്സവം ജനുവരി 14ന് കൊടിയേറ്റം, 21ന് വലിയവിളക്ക്, 23ന് ആറാട്ട്

ഇരിങ്ങാലക്കുട : അവിട്ടത്തൂർ മഹാദേവക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവം ജനുവരി 14ന് കൊടികയറി 23ന് ആറാട്ടോടുകൂടി സമാപിക്കും. ജനുവരി 12 മുതൽ 14 വരെ ദ്രവ്യകലശവും ശുദ്ധിയും ഉണ്ടായിരിക്കും. ക്ഷേത്ര ചടങ്ങുകൾക്ക് ബ്രഹ്മശ്രീ വടക്കേടത്ത് പെരുമ്പടപ്പ് കേശവൻ നമ്പൂതിരി, ബ്രഹ്മശ്രീ തെക്കേടത്ത് പെരുമ്പടപ്പ് ദാമോദൻ നമ്പൂതിരി, ബ്രഹ്മശ്രീ ഓട്ടുരുമ്മക്കാട്ട് വിനോദൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകും.

ജനുവരി 12 വൈകീട്ട് അഞ്ചിന് ശുദ്ധി, ദ്രവ്യകലശം, 13 ന് രാവിലെ 9.30ന് തത്യഹോമം, തത്ത്വഹോമ കലശാ ഭിഷേകങ്ങൾ, വൈകിട്ട് 4 മുതൽ ബ്രഹ്മകലശ പൂജ, ജനുവരി 14 ഞായർ രാവിലെ 7.30ന് പരി കലശാഭിഷേകം ബ്രഹ്മ കലശാഭിഷേകം.

ജനുവരി 14 ഞായറാഴ്‌ച സന്ധ്യക്ക് 6.00 ന് സോപാന ഗാനഗന്ധർവ്വൻ ഏലൂർ ബിജു അവതരിപ്പിക്കുന്ന സോപാന സംഗീതം, രാത്രി 7.30 ന് കലാപരിപാടികളുടെ ഉദ്ഘാടനം, രാത്രി 7.40 ന് നൃത്തനൃത്യങ്ങൾ, രാത്രി 8 ന് തിരുവാതിരക്കളി, രാത്രി 8:30 ന് കൊടിയേറ്റം, രാത്രി 8.45 ന് നൃത്തനൃത്യങ്ങൾ, രാത്രി 10.00 m കൊടിപ്പുറത്ത് വിളക്ക്.

ജനുവരി 15 തിങ്കളാഴ്‌ച രാവിലെ 8.30 ന് ശീവേലി, സന്ധ്യക്ക് 6.30 ന് സംഗീത സന്ധ്യ, രാത്രി 7.30 ന് തിരുവാതിരക്കളി, രാത്രി 8.00 ന് നൃത്തന്യത്യങ്ങൾ, രാത്രി 8.45 ന് വിളക്കെഴുന്നള്ളിപ്പ്, രാത്രി 10.30ന് മേജർസെറ്റ് കഥകളി കഥ ദക്ഷയാഗം ജനുവരി 16 ചൊവ്വാഴ്ച്‌ച രാവിലെ 9.30 ന് ശീവേലി, സന്ധ്യക്ക് 6.30 ന് തിരുവാതിരക്കളി, രാത്രി 7.00 ന് നൃത്ത ന്യത്യങ്ങൾ, രാത്രി 8.00 ന് തിരുവാതിരക്കളി, രാത്രി 8.30 ന് നൃത്തനൃത്യങ്ങൾ, രാത്രി 8.45 ന് വിളക്കെഴുന്നള്ളിപ്പ്

ജനുവരി 17 ബുധനാഴ്‌ച രാവിലെ 8.30 ന് ശീവേലി, സന്ധ്യക്ക് 6.00 ന് ചാക്യാർകുത്ത്, സന്ധ്യക്ക് 6.30 ന് തിരുവാതിരക്കളി, രാത്രി 7.00 ന് നൃത്തനൃത്യങ്ങൾ, രാത്രി 8.00 ന് അഷ്ടപദിക്കച്ചേരി, രാത്രി 8.45 ന് വിളക്കെ ഴുന്നള്ളിപ്പ്

ജനുവരി 18 വ്യാഴാഴ്ച്‌ച രാവിലെ 8.30 ന് ശീവേലി, സന്ധ്യക്ക് 6.45 ന് നാടകം കുചേലൻ, (അവതരണം: അക്ഷ രകല, തിരുവനന്തപുരം) രാത്രി 8.45 ന് വിളക്കെഴുന്നള്ളിപ്പ്

ജനുവരി 19 വെള്ളിയാഴ്‌ച രാവിലെ 8.30 ന് ശീവേലി, സന്ധ്യക്ക് 6.30 ന് ഓട്ടൻതുള്ളൽ, രാത്രി 8.00 ന് സംഗീതഅരങ്ങേറ്റം, രാത്രി 8.45 ന് വിളക്കെഴുന്നള്ളിപ്പ്, രാത്രി 10.30 ന് നൃത്ത സംഗീത ഡിജിറ്റൽ നാടകം രുദ്ര പ്രജാപതി (അവതരണം : സർഗ്ഗവീണ, തിരുവനന്തപുരം)

ജനുവരി 20 ശനിയാഴ്ച്‌ച ഉത്സവബലി ദിവസം രാവിലെ 8.30 ന് വടക്കുംനാഥൻ നന്ദകുമാർ & പാർട്ടിയുടെ നാദസ്വരകച്ചേരി, രാവിലെ 10.00 ന് കാണിക്കയിടൽ, മാതൃക്കൽ ദർശനം, ഉച്ചയ്ക്ക് 12.00 ന് ഹവിസ്സ് അന്ന ദാനം, സന്ധ്യക്ക് 6.30 ന് തിരുവാതിരക്കളി, രാത്രി 7.00ന് സുപ്രസിദ്ധ സിനിമാതാരം കുമാരി ശ്രുതി ജയൻ അവതരിപ്പിക്കുന്ന ന്യത്താർച്ചന, രാത്രി 8.45 ന് മുന്ന് ആനകളോടുകൂടിയ വിളക്കെഴുന്നള്ളിപ്പ്, കിഴക്കുട്ട് അനിയൻ മാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളം

ജനുവരി 21 ഞായറാഴ്ച വലിയവിളക്ക് ദിവസം രാവിലെ 9.00 ന് ഏഴ് ആനകളോടുകൂടിയ ശീവേലി, കലാനിലയം ഉദയൻ നമ്പൂതിരിയുടെ പ്രമാണത്തിൽ പഞ്ചാരിമേളം, ഉച്ചയ്ക്ക് 12.00 ന് പ്രസാദഊട്ട്, സന്ധ്യക്ക് 6.45 ന് തൃശ്ശൂർ നാദോപാസന അവതരിപ്പിക്കുന്ന പ്രശസ്ത പിന്നണി ഗായകൻ ശ്രീ വിവേകാനന്ദൻ & പാർട്ടിയുടെ ഭക്തിഗാന തരംഗിണി, രാത്രി 8.45 ന് ഏഴ് ആനകളോടുകൂടിയ വിളക്കെഴുന്നള്ളിപ്പ്, മേളകലാരത്നം ശ്രീ കലാ മണ്ഡലം ശിവദാസിൻ്റെ പ്രമാണത്തിൽ പഞ്ചാരിമേളം.

ജനുവരി 22 തിങ്കളാഴ്ച്‌ച പള്ളിവേട്ട ദിവസം രാവിലെ 8.30 ന് ഏഴ് ആനകളോടുകൂടിയ ശീവേലി, പത്മശ്രീ പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളം, ഉച്ചയ്ക്ക് 12 ന് പ്രസാദഊട്ട്, സന്ധ്യക്ക് 6.30 ന് നൃത്തനൃത്യങ്ങൾ, 6.30 ന് ചെറുശ്ശേരി ആനന്ദ് & കല്ലേകുളങ്ങര ആദർശിൻ്റെ ഡബിൾ തായമ്പക, രാത്രി 7.30ന് നൃത്തനൃത്യങ്ങൾ , 9 ന് പള്ളിവേട്ട എഴുന്നെള്ളിപ്പ് 10 ന് ചെറുശേരി ശ്രീകുമാർ & പാർട്ടി യുടെ പഞ്ചവാദ്യം, തുടർന്ന് പാണ്ടിമേളം

ജനുവരി 23 ചൊവ്വാഴ്ച്‌ച ആറാട്ട് ദിവസം രാവിലെ 9.00 ന് ആറാട്ടെഴുന്നള്ളിപ്പ്, 10 ന് ആറാട്ട്, തുടർന്ന് കൊടിക്കൽപറ, ആറാട്ടുകുഞ്ഞി വിതരണം

10 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം വളരെ ഭംഗിയായി നടത്തുന്നതിന് വേണ്ട എല്ലാ ഏർപ്പാടുകളും പൂർത്തീകരിച്ചതായി ദേവസ്വം പ്രസിഡ് ഡോ. മുരളി ഹരിതം, വൈസ് പ്രസിഡ് വിഷ്ണു‌ നമ്പൂതിരി, സെക്രട്ടറി കെ.കെ. കൃഷ്‌ണൻ നമ്പൂതിരി, പബ്ലിസിറ്റി ചെയർമാൻ അഖിൽ ഉണ്ണികൃഷ്ണൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ വിഎസ് മോഹനൻ, മീഡിയ കമ്മിറ്റി മെമ്പർ എ.സി. സുരേഷ് എന്നിവർ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page