മുരിയാട് : മുരിയാട് സഹകരണ ബാങ്ക് പ്രസിഡന്റായി അഡ്വ. കെ.എ മനോഹരൻ ചുമതലയേറ്റു. തിങ്കളാഴ്ച രാവിലെ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിന് വരണാധികാരി സജിത്ത് അധ്യക്ഷനായിരുന്നു. കഴിഞ്ഞ ദിവസം നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ 1500 വോട്ടുകളുടെ വ്യത്യാസത്തിലാണ് ഇടത് സഹകരണ ജനാധിപത്യ മുന്നണിയി ഫുൾ പാനൽ വിജയം നേടിയിരുന്നു.തുടർന്ന് നടന്ന അനുമോദന യോഗത്തിൽ മുൻ പ്രസിഡന്റ് രാഘവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
മുരിയാട് പഞ്ചായത്ത് പ്രസിഡന്റും സർക്കിൾ സഹകരണ യൂണിയൻ ചെയർമാനുമായ ജോസ് ജെ. ചിറ്റിലപ്പിള്ളി, ടി.ജി. ശങ്കരനാരായണൻ, മുൻ ബാങ്ക് പ്രസിഡന്റ് പ്രൊഫ. എം. ബാലചന്ദ്രൻ, കെ.യു.വിജയൻ, മുന്നണി നേതാക്കളായ ടി.എം മോഹനൻ, പ്രിഥ്വിരാജ്, എ.എം തിലകൻ എന്നിവൻ ആശംസകൾ നേർന്നു സംസാരിച്ചു.
അഭിലാഷ് പി.വി, ഉദയകുമാർ ബി, ജോജു ഇല്ലിക്കൽ, കണ്ണംമടത്തി, വിജീഷ്, വിദ്യാസാഗർ, സുരേഷ് ബാബു തയ്യിൽ, രമ്യ മണികണ്ഠൻ, സരള വിക്രമൻ, റിൻസി പോളി പുല്ലോക്കാരൻ, കെ.എൻ അയ്യപ്പ കുട്ടി ഉദിമാനം, കണ്ണൻ വടക്കൂട്ട് എന്നവരാണ് വിജയിച്ച സഹകരണ ജനാധിപത്യ മുന്നണിയിലെ മറ്റ് അംഗങ്ങൾ.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O