ക്രൈസ്റ്റ് കോളേജിൽ വിഹാൻ- 23 നാഷണൽ മാനേജ്മെന്റ് ഫെസ്റ്റ് സമാപിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് (ഓട്ടോണൊമസ് ) മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം സംഘടിപ്പിച്ച നാഷണൽ മാനേജ്മെന്റ് ഫെസ്റ്റ് വിഹാൻ-23 സമാപിച്ചു. 4 വേദികളിലായി 10 ഇനങ്ങളിൽ കേരളത്തിനകത്തും പുറത്തുമുള്ള 31 പ്രശസ്ത കലാലയങ്ങളിലെ വിദ്യാർത്ഥികൾ വിഹാൻ-23 ൽ പങ്കെടുത്തു.

ബെസ്റ്റ് മാനേജർ, മാർക്കറ്റിംഗ് ഗെയിം, എച്ച് ആർ ഗെയിം, ഐ പി എൽ ഒക്ഷൻ, മൈക്രോ പ്രസന്റേഷൻ എന്നീ മാനേജ്മെന്റ് മത്സരങ്ങൾക്ക് പുറമെ സ്പോട് ഫോട്ടോഗ്രഫി, ഗ്രൂപ്പ്‌ ഡാൻസ്, സ്പോട് കൊറിയോഗ്രാഫി എന്നീ മത്സരങ്ങളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

32 പോയിന്റോടെ ആതിഥേയരായ ക്രൈസ്റ്റ് കോളേജ് (ഓട്ടോണോമസ് ) ഒന്നാം സ്ഥാനം നിലനിർത്തി. വിജയികൾക്കുള്ള ട്രോഫി, സർട്ടിഫിക്കറ്റ്, ക്യാഷ് അവാർഡ് വിതരണം ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ സി.എം.ഐ, ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പാൾ ഫാ. ഡോ. ജോളി ആൻഡ്രൂസ് സി. എം. ഐ എന്നിവർ ചേർന്ന് നിർവഹിച്ചു.

സെൽഫ് ഫിനാൻസിംഗ് പ്രോഗ്രാം ഡയറക്ടർ ഫാ. വിൽ‌സൺ തറയിൽ സി. എം. ഐ., കോർഡിനേറ്റർ ഡോ. വിവേകാനന്ദൻ എന്നിവർ ആശംസകൾ അർപ്പിച്ചു. പരിപാടിയുടെ ഭാഗമായി മത്സരാർഥികൾക്കായ് വയലിൻ ഫ്യൂഷൻ സംഗീതവിരുന്ന് സംഘടിപ്പിച്ചിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page