മഹാത്മാ അയ്യങ്കാളിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ വാട്സ്ആപ്പ് ഗ്രൂപ്പിന്‍റെ അഡ്മിനെ അറസ്റ്റ് ചെയ്‌ത് വെറുതെ വിട്ടതിൽ പ്രതിഷേധിച്ച് അഖില കേരള പുലയോദ്ധാരണ സഭ ഓഗസ്റ്റ് 5 ശനിയാഴ്ച ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട : നവോത്ഥാന നായകരിൽ പ്രമുഖനായ മഹാത്മാ അയ്യങ്കാളിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ വാട്സ്ആപ്പ് ഗ്രൂപ്പിന്‍റെ അഡ്മിനെ അറസ്റ്റ് ചെയ്‌ത് വെറുതെ വിട്ടതിൽ പ്രതിഷേധിച്ച് അഖില കേരള പുലയോദ്ധാരണ സഭ ഓഗസ്റ്റ് 5 ശനിയാഴ്ച ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിക്കുന്നു.

ഒന്നിലേറെ തവണയായി ഈ ഗ്രൂപ്പിൽ നിന്നും ഇത്തരത്തിലുള്ള പോസ്റ്റുകൾ പ്രചരിപ്പിക്കുന്നത് ഈ നാട്ടിൽ സമാധാന അന്തരീക്ഷം തകർക്കുന്നതിനും ജാതി മതവിഭാഗിയത സൃഷ്ടിക്കുന്നതിനും ഇടയാക്കുന്ന കാര്യം എ.കെ.പി.യു.എസ് സംസ്ഥാന കമ്മിറ്റി വിലയിരുത്തുന്നു. നീതിന്യായ വ്യവസ്ഥിതി നടപ്പാക്കാനും കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കുവാനും മികച്ച നിലവാരമുള്ള കേരള പോലീസ് ഈ കാര്യത്തിൽ അയഞ്ഞ നിലപാട് സ്വികരിക്കുന്നതിൽ തങ്ങൾ പ്രതിഷേധിക്കുന്നതായി ഐ കെ ചന്ദ്രൻ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന പത്രസമ്മേളനത്തിൽ അറിയിച്ചു.

സാമൂഹ്യ നേതാക്കളെ അപകീർത്തിപ്പെടുത്തുന്ന പ്രവണത സൃഷ്ടിക്കുന്ന ഇത്തരം സാമൂഹ്യദ്രോഹികളെ നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരുക എന്ന ആവശ്യവുമായാണ് എ.കെ.പി.യു.എസ് ഇരിങ്ങലക്കുട എസ്.പി ഓഫീസിലേക്ക് ശനിയാഴ്ച രാവിലെ 10 മണിക്ക് മാർച്ച് നടത്തുന്നത്.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O

continue reading below...

continue reading below..