വേണുജിക്ക് ‘നൃത്യ പിതാമഹ’ ബഹുമതി

ഇരിങ്ങാലക്കുട : കൂടിയാട്ടം കുലപതിയും അഭിനയഗുരുവുമായ വേണുജിക്ക് ബംഗ്ലൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ‘യുറൈസ് വേദിക്ക് സംഗീത അക്കാദമിയുടെ’ ‘നൃത്യ പിതാമഹ’ ബഹുമതി നല്‍കി ആദരിക്കുന്നു. ‘നവരസ സാധന’ എന്ന അഭിനയപരിശീലന പദ്ധതി ആവിഷ്‌ക്കരിച്ച് നൂറിേലെറ ശില്‍പ്പശാലകളിലൂടെ ആയിരത്തി അഞ്ഞൂറോളം നര്‍ത്തകര്‍ക്കും നടീനടന്മാര്‍ക്കും അഭിനയപരിശീലനം നല്‍കിയതിനു പുറെമ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ (ഡല്‍ഹി), ഇന്റര്‍കള്‍ച്ചറല്‍ തിയേറ്റർ ഇൻസ്റ്റിറ്റ്യൂട്ട് (സിങ്കപ്പൂര്‍) എന്നീ സ്ഥാപനങ്ങളിൽ വിസിറ്റിങ് ഫാക്കല്‍റ്റിയായി ഒന്നര ഒന്നര പതിറ്റാണ്ട് കാലം വേണുജി പ്രവർത്തിച്ചിട്ടുണ്ട്.

കാളിദാസ നാടകങ്ങൾ ഇദംപ്രഥമമായി കൂടിയാട്ടത്തിൽ ആവിഷ്കരിച്ചതാണ് വേണുജിയുടെ മറ്റൊരു സംഭാവന. സ്വന്തമായി ആവിഷ്കരിച്ച നൊട്ടേഷൻ പദ്ധതിയിലൂടെ കേരളീയനാട്യ പാരമ്പര്യത്തിലെ 1341 കൈമുദ്രകൾ രേഖപ്പെടുത്തിയിട്ടുള്ള മുദ്ര എന്ന ബൃഹത് ഗ്രന്ഥം ഈയിടെയാണ് പ്രസിദ്ധീകരിച്ചത്.

പ്രശസ്ത സംഗീതജ്ഞ ഗുരു മാ ചിന്മയിയുടെ നേതൃത്വത്തിൽ കഴിഞ്ഞ കാൽ നൂറ്റാണ്ടായി പ്രവർത്തിച്ചുവരുന്ന വേദിക് സംഗീത നാടക അക്കാദമി ഒക്ടോബർ 28ന് രാവിലെ 11 മണിക്ക് ഇരിങ്ങാലക്കുട നടന കൈരളിയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ഈ ബഹുമതി വേണുജിക്ക് സമർപ്പിക്കുന്നു. കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ മുഖ്യാതിഥി ആയിരിക്കും. ചടങ്ങിനോടനുബന്ധിച്ച് കലാകാരി കപില വേണു പാർവതിവിരഹം അഭിനയം അവതരിപ്പിക്കും.

Venuji koodiyattam kulapathi and acting guru has been honored with the Nritya Pitamaha award by Bangalore based Urise Vedic Sangeetha Academy

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page