ഇരിങ്ങാലക്കുട : കേന്ദ്ര യുവജനകാര്യ സ്പോർട്സ് മന്ത്രാലയത്തിൻ്റെ സ്വച്ഛതാഹിസേവ, മാലിന്യമുക്ത നവകേരളം തുടങ്ങിയ പദ്ധതികളുടെ ഭാഗമായി ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് വി എച്ച് എസ് ഇ വിഭാഗം എൻ എസ് എസ് യൂണിൻ്റെ ആഭിമുഖ്യത്തിൽ 2024 സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ നടത്തിയ വിവിധ പ്രവർത്തനങ്ങൾക്ക് സംസ്ഥാനതല പുരസ്‌കാരം.
എം.ജി യൂണിവേഴ്സിറ്റി മികച്ച ശുചിത്വ പ്രവർത്തനങ്ങൾ കാഴ്ചവച്ച സ്ഥാപനങ്ങൾക്കു നൽകുന്ന അംഗീകാരത്തിൻ്റെ ഭാഗമായാണ് സ്വച്ഛതാ ഹി സേവാ പുരസ്‌കാരം ലഭിച്ചത്. ജൂലൈ 31 ന് കാഞ്ഞിരപ്പിള്ളി സെൻ്റ് ഡൊമനിക് കോളേജിൽ വച്ച് നടക്കുന്ന ചടങ്ങിൽ ജലസേചന വകുപ്പു മന്ത്രി മോൻസ് ജോസഫിൽ നിന്നും ഏറ്റു വാങ്ങും.
സ്വച്ഛതാ ഹി സേവാ പദ്ധതിയുടെ ഭാഗമായി “മാലിന്യം നീക്കൂ മരം നടൂ “എന്ന പദ്ധതി പ്രകാരം ഫലവൃക്ഷത്തൈകളുടെ നടീൽ, മെഗാബീച്ച് ക്ലിനിങ്ങിൻ്റെ ഭാഗമായി കഴിമ്പ്രം ബീച്ച് ക്ലീനിങ്ങ്, പൊതുയിടങ്ങൾ ശുചീകരിക്കുന്നതിൻ്റെ ഭാഗമായി അങ്കണവാടി, ബസ് കാത്തിരുപ്പു കേന്ദ്രം എന്നിവയുടെ ശുചീകരണം, പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിൻ്റെ ഭാഗമായി ഞവരിക്കുളം പരിസരം, നഗരസഭാപാർക്ക് പരിസരം എന്നിവിടങ്ങളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരണം,
പ്ലാസ്റ്റിക് രഹിത സ്കൂളിനായി ഹരിതസേന ക്ലബ് രൂപീകരണം, മാലിന്യ നിർമ്മാർജ്ജന ബോധവത്ക്കരണ ത്തിൻ്റെ ഭാഗമായി ബസ്സ് സ്റ്റാൻ്റ് പരിസരത്ത് ഫ്ലാഷ് മോബ്, ബാസ്ക്കറ്റ് ബോൾ ചലഞ്ച്, വീടുകൾ തോറും മാലിന്യ നിർമ്മാർജ്ജന ബോധവത്ക്കരണം , ശുചിത്വ സന്ദേശറാലി, മാലിന്യ മുക്ത പ്രതിജ്ഞ, സിഗ്നേച്ചർ ക്യാംപയിൻ, കുട്ടി ചങ്ങല, പോസ്റ്റർ രചനാമത്സരം എന്നിങ്ങനെ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.
പ്രിൻസിപ്പാൾ രാജലക്ഷ്മി ആർ, പ്രോഗ്രാം ഓഫീസർ ലസീദ എം.എ, അദ്ധ്യാപകരായ സൂരജ് ശങ്കർ, നിസ കെ എസ് , സുരേഖ എം.വി, ഷമീർ എസ് എൻ , ജയൻ.കെ വൊളൻ്റിയർ ലീഡർ അനന്യ എം എസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



