ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എയ്ഡ്സ് ദിനാചരണത്തോട് അനുബന്ധിച്ച് റാലിയും ഫ്ലാഷ് മോബും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എയ്ഡ്സ് ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്‍റെ ഉദ്ഘാടനം ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി ശിവദാസ് നിർവഹിച്ചു. ഐ.സി.ടി.സി മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. രാജേഷ് കുമാർ എയ്ഡ്സ് ദിന സന്ദേശം നൽകി.

ദിനാചരണത്തോട് അനുബന്ധിച്ച് ജീവനക്കാർ മനുഷ്യ മതിൽ തീർത്തു.തുടർന്ന് എയ്ഡ്സ് ദിന സന്ദേശം വഹിച്ചു കൊണ്ടുള്ള റാലിയും നടന്നു . കൂടാതെ ഫ്ലാഷ് മോബ്, പോസ്റ്റർ പ്രദർശനം എന്നിവയും ഉണ്ടായിരുന്നു.

കൺസൾട്ടന്റ് ഡോ. ഹിമ്മത്ത്, നഴ്സിംഗ് സൂപ്രണ്ട് ഉമാദേവി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രസാദ് , കൗൺസലർ ജയേഷ് കെ ജി, പി.ആർ.ഓ പിങ്കി എന്നിവർ സംസാരിച്ചു.

continue reading below...

continue reading below..

You cannot copy content of this page