ഇരിങ്ങാലക്കുട : വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ‘വികസനോത്സവം 2025’ നവംബർ മൂന്നാം തീയതി വിവിധ പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനവും കലാസാംസ്കാരിക പരിപാടികളോടും കൂടി ആഘോഷിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധാ ദിലീപ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കാർഷിക പഠന കേന്ദ്രം ഉദ്‌ഘാടനം, നവീകരിച്ച ഫ്രണ്ട് ഓഫീസ്, വൈബ്‌സ് ഫെസിലിറ്റേഷൻ സെന്റർ റോഡ് നിർമ്മാണ ഉദ്ഘാടനം, കൂൺ ഗ്രാമ പരിശീലനം, ബ്ലോക്ക് പഞ്ചായത്തിലെ മിനി കോൺഫ്രൻസ് ഹാൾ നവീകരിച്ച ആധുനിക രൂപഭാവങ്ങളോടെ വിഎസ് അച്യുതാനന്ദൻ സ്മാരക ഹാൾ ഉദ്ഘാടനം, 21 അംഗീകൃത വായനശാലകളിൽ ഗാന്ധി- ഗുരു- അംബേദ്കർ കോർണർ സെമിനാറുകൾ, ആദരസമ്മേളനം, കലാപരിപാടികൾ എന്നിവ വികസനോത്സവത്തിന്റെ ഭാഗമായി നടക്കും.
രാവിലെ 9:30 ന് വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വികസനനോത്സവ കൊടിയേറ്റ് കർമ്മം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കുറ്റിപറമ്പിൽ നിർവഹിക്കും. 9:40ന് രജിസ്ട്രേഷനും തുടർന്ന് രാഹുൽ ഗോവിന്ദ് നയിക്കുന്ന കൂൺ ഗ്രാമ പരിശീലനവും ഉണ്ടാകും.
കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിനു മുകളിൽ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കാർഷിക – ക്ഷീര – മൃഗ സംരക്ഷണ മേഖലയിലെ ഏല്ലാ കർഷകർക്കും ഒരു സ്ഥിരം പരിശീലന വേദിയായും മറ്റു മേഖലയിലെ പരിശീലന പരിപാടികൾ ക്കുമായി സജ്ജീകരിച്ച കാർഷിക പഠന കേന്ദ്രം ഉദ്ഘാടനം കൊടുങ്ങല്ലൂർ എം എൽ എ അഡ്വ വി ആർ സുനിൽ കുമാർ നിർവഹിക്കും
ആധുനിക രീതിയിൽ നവീകരിച്ച ബ്ലോക്ക് പഞ്ചായത്ത് ഫ്രണ്ട് ഓഫീസിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധാ ദിലീപ് നിർവഹിക്കും
അയൽപക്ക തൊഴിൽ കേന്ദ്രം വർക്ക് നിയർ ഹോം പദ്ധതിയു ടെ ഭാഗമായി വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ചു കൊണ്ടിരിക്കുന്ന ഫെസിലിറ്റേഷൻ സെന്ററിലേക്കുള്ള റോഡ് ആധുനിക രീതിയിൽ വിപുലീകരിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം തൃശ്ശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ പിക്ക് ഡേവിസ് മാസ്റ്റർ നിർവഹിക്കും.
ബ്ലോക്ക് പഞ്ചായത്തിലെ മിനി കോൺഫ്രൻസ് ഹാൾ നവീകരിച്ച് ആധുനിക രൂപഭാവങ്ങളോടെയുള്ള വിഎസ് അച്യുതാനന്ദൻ സ്മാരക ഹാൾ മന്ത്രി ഡോക്ടർ ആർ ബിന്ദു ഉച്ചയ്ക്ക് ഒരു മണിക്ക് നിർവഹിക്കും. ISO പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ നിർവഹിക്കും.
‘നാളത്തെ പഞ്ചായത്ത് എന്ന വിഷയത്തിൽ’ രാവിലെ 11 മണിക്ക് സെമിനാർ മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥ് അവതരിപ്പിക്കും. ടി എസ് സജീവൻ മാസ്റ്റർ മോഡറേറ്റർ ആയിരിക്കും.
ഉച്ചയ്ക്ക് 3 മണിക്ക് ഗാന്ധി-ഗുരു സംവാദശതാബ്ദിയോടനുബന്ധിച്ച് ബ്ലോക്ക് പരിധിയിലെ 21 വായനശാലകൾക്കും ഗാന്ധി-ഗുരു – അംബേദ്കർ കോർണർ സ്ഥാപിക്കുന്നതിന്റെ ഭാഗമായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത അലമാരയും നൂറോളം പുസ്‌തകങ്ങളും വിതരണം ചെയ്യുന്നു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ ധർമ്മരാജ് അടാട്ട് ഉദ്ഘാടനം നിർവഹിക്കും.
വൈകിട്ട് 4 മണിക്ക് നടക്കുന്ന ആദരസമ്മേളനത്തിൽ വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കും, ഭരണഘടനാ സാക്ഷരത പ്രവർത്തനങ്ങളിൽ ഒപ്പം നിന്നവർക്കും ബ്ലോക്ക് പഞ്ചായത്തിൻ്റെ ആദരവ്. കഴിഞ്ഞ അഞ്ചു വർഷക്കാലം തുടർച്ചയായി ഗ്രന്ഥശാലകൾക്കായി വിവിധ പദ്ധതികൾ ആവിഷ്കരിച്ചതിനും ബ്ലോക്കിൻ്റെ എല്ലാ നൂതന പദ്ധതികൾക്കൊപ്പം ഗ്രന്ഥശാലകളെ ചേർത്തുപിടിച്ചതിനും ബ്ലോക്ക് തല നേതൃസമിതിയുടെ ബ്ലോക്ക് പഞ്ചായത്തിനുള്ള ആദരവ് ചടങ്ങ് തൃശ്ശൂർ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം രാജേഷ് നിർവഹിക്കും. അഡ്വക്കേറ്റ് കെ ആർ സുമേഷ് പ്രഭാഷണം നടത്തും.
വൈകിട്ട് അഞ്ചുമണി മുതൽ റഗാസ് ഫോക്ക് ബാന്റിന്റെ സംഗീതവിരുന്ന് ഉണ്ടാകും. ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധാ ദിലീപ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കുറ്റിപറമ്പിൽ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അസ്മാബി ലത്തീഫ് , ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് അമ്മനത്ത് ജനറൽ എക്സ്റ്റൻഷൻ ഓഫീസർ ഷൈജു പി കെ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


