ഇ-ചെല്ലാനുകൾ ഇളവുകളോടെ തീർപ്പാക്കുന്നതിനുള്ള ആംനസ്റ്റി പദ്ധതി ഇരിങ്ങാലക്കുട സബ് ആർ ടി ഓഫീസിൽ അദാലത്ത് നടത്തുന്നു – 50% മാത്രം പിഴയൊടുക്കി തീർപ്പാക്കാവുന്നതാണ്

ഇരിങ്ങാലക്കുട : മോട്ടോർ വാഹനങ്ങളുടെ ഇ ചെല്ലാനുകൾ ഇളവുകളോടെ പിഴ ഒടുക്കി തീർപ്പാക്കുന്നതിനു കേരള സർക്കാർ സർക്കാർ ഇപ്പോൾ ആംനസ്റ്റി പദ്ധതി ആവിഷ്ക്കരിച്ചിരിക്കുകയാണ്. ഈ പദ്ധതി പ്രകാരം 31/12/2024 വരെ യുള്ള ചെല്ലാനുകൾ 50% മാത്രം പിഴയൊടുക്കി തീർപ്പാക്കാവുന്നതാണ്.

ഈ പദ്ധതിയുടെ ആനുകൂല്യം 30/04/2026 വരെ പ്രയോജനപ്പെടുത്താവുന്നതാണ്. ഉപയോക്താക്കൾക്ക് ഈ ഇളവ് പ്രയോജപ്പെടുത്തു ന്നതിനായി 2026 ഏപ്രിൽ മാസം 25 മുതൽ 30 വരെ തീയതികളിലെ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 11 am മുതൽ 3 pm വരെ ഇരിങ്ങാലക്കുട സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ അദാലത്ത് സംഘടിപ്പിക്കുന്നു.

കോടതി നടപടികൾക്ക് വിധേയമാക്കി യിരിക്കുന്ന ചെല്ലാനുകളും ഇതര നടപടികൾ ഒഴിവാക്കി ഇളവുകളോടെ പിഴ തുക ഒടുക്കി തീർപ്പാക്കുന്നതിനു അദാലത്തിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്

ഈ പദ്ധതിപ്രകാരം ചാലനുകൾ തീർപ്പാക്കുന്നതിന്:

1. വാഹനത്തിന് തീർപ്പാക്കാത്ത ഇ ചെല്ലാനുകൾ ഉണ്ടോ എന്ന് echallan.parivahan.gov.in എന്ന പോർട്ടലിൽ പരിശോധിക്കുക.

2. Amnesty Scheme ൽ ഉൾപ്പെടുന്ന ചെല്ലാനുകൾ ഉണ്ടെങ്കിൽ ആയത് തീർപ്പാക്കുന്നതിന് https://services.mvd.kerala.gov.in പോർട്ടലിൽ വാഹന രജിസ്ട്രേഷൻ നമ്പർ, ചെസ്സിസ് നമ്പർ, മൊബൈൽ നമ്പർ എന്നിവ നൽകി റെജിസ്ട്രർ ചെയ്യുക.

3. 31/12/2024 വരെ യുള്ള തീർപ്പാക്കാത്ത ചെല്ലാനുകൾക്ക് പ്രസ്തുത പേജിൽ ലഭ്യമാക്കിയിരിക്കുന്ന പ്രകാരം ഇളവ് വരുത്തിയിട്ടുള്ള തുക ഓൺലൈൻ പേയ്മെന്റ് സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ഒടുക്കാവുന്നതും ചെല്ലാൻ തീർപ്പാക്കാവുന്നതാണ്.

4. കോടതി നടപടികൾക്ക് വിധേയമാക്കിയിരിക്കുന്ന ചെല്ലാൻ വിവരങ്ങൾ പ്രഥമ ഘട്ടത്തിൽ പോർട്ടലിൽ പേജിൽ ലഭ്യമാകുകയില്ല. പ്രസ്തുത ചെല്ലാനുകൾ സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലെ അദാലത്തിൽ എത്തി revert ചെയ്യേണ്ടതാണ് . തുടർന്ന് https://services.mvd.kerala.gov.in പോർട്ടൽ സന്ദർശിച്ച് ചെല്ലാൻ തുക ഓൺലൈൻ പേയ്മെന്റ് സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ഒടുക്കാവുന്നതാണ്

5. വ്യത്യസ്ത ചെല്ലാനുകൾക്ക് ഒന്നിച്ച് പിഴ തുക ഒടുക്കുന്നതിനുള്ള സൗകര്യവും https://services.mvd.kerala.gov.in പോർട്ടലിൽ ഏർപ്പെടുത്തിയിട്ടുണ്ട്


Amnesty scheme for settling e-challans with concessions is being conducted by the Adalat at Irinjalakuda Sub RT Office – Only 50% of the fine can be paid and settled

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page