ഇരിങ്ങാലക്കുട : കാരുമാത്ര സ്വദേശിനിക്കും ബന്ധുകൾക്കും 4 കോടി രൂപ ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇവരുടെ ഭർത്താവിൻെറയും കയ്യിൽ നിന്നും പലതവണകളായി ഒമ്പത് ലക്ഷത്തി അറുപത്തി അയ്യായിരം രൂപ കൈപ്പറ്റിയ ശേഷം നാളിതു വരെയായി ലോൺ ശരിയാക്കി കൊടുക്കുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്യാതെ തട്ടിപ്പ് നടത്തിയതിന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ എണ്ണ ദിനേശൻ എന്നറിയപ്പെടുന്ന വെള്ളാങ്ങല്ലൂർ സ്വദേശി മൂത്തേരി വീട്ടിൽ ദിനേശൻ (54) എന്നയാളെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു.
പരാതിക്കാരിക്കും കുടുംബത്തിനും കടബാധ്യത വന്നപ്പോൾ പരാതിക്കാരിയുടെ അനുജത്തിയുടെ ഉടമസ്ഥതയിലുള്ള വസ്തു പണയപ്പെടുത്തി ലോൺ എടുക്കുന്നതിന് പരാതിക്കാരി പലരേയും സമീപിച്ചു കൊണ്ടിരുന്ന സമയത്ത് പരാതിക്കാരിയുടെ ഭർത്താവിന്റെ ഫോണിലേക്ക് വിളിച്ച ദിനേശൻ പാർട്ണർഷിപ്പിൽ MBD Finance Group എന്ന പേരിലുള്ള ഫൈനാൻസ് സ്ഥാപനം നടത്തിവരികയാണെന്നും വസ്തു പണയപ്പെടുത്തി ലോൺ നൽകാമെന്ന് ഫോണിലൂടെയും നേരിട്ടും പറഞ്ഞ് വിശ്വസിപ്പിച്ചാണ് രൂപ തട്ടിയെടുത്തത്.
ദിനേശൻ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ ഒരു കവർച്ചക്കേസിലും, അഞ്ച് തട്ടിപ്പ്ക്കേസിലും, ഒരു അടിപിടിക്കേസിലും, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ ഒരു കവർച്ചക്കേസിലും, വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിൽ ഒരു തട്ടിപ്പ്ക്കേസിലും അടക്കം ഒമ്പത് ക്രിമിനൽ കേസിലെ പ്രതിയാണ്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി സുരേഷ്.കെ.ജി, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജൻ.എം.എസ്, സബ് ഇൻസ്പെക്ടർ ദിനേശ് കുമാർ.പി.ആർ, ജൂനിയർ എസ്.ഐ. സഹദ്, എ.എസ്.ഐ. അൻവറുദ്ദീൻ, എസ്.സി.പി.ഒ മാരായ ജീവൻ.ഇ.എസ്, ഉമേഷ്.കെ.എസ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

