ഇരിങ്ങാലക്കുട : തേലപ്പിള്ളിയിൽ യുവാവ് ആത്മഹത്യ ചെയ്യാൻ ഇടയായ കേസിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഒല്ലൂർ അഞ്ചേരി സ്വദേശി കൊല്ലംപറമ്പിൽ വീട്ടിൽ അഖില (31), ഒല്ലൂർ അഞ്ചേരി സ്വദേശി കൊല്ലംപറമ്പിൽ വീട്ടിൽ ജീവൻ (31), വല്ലച്ചിറ ചെറുശ്ശേരി സ്വദേശി ആട്ടേരി വീട്ടിൽ അനൂപ് (38) എന്നീ പ്രതികളെ കോടതിയിൽ ഹാജരാക്കിയതിൽ റിമാന്റ് ചെയ്തു.
22-01-2025 തിയ്യതി രാത്രി 10.00 മണിക്കും 23-01-2025 തിയ്യതി 09.00 മണിക്കും ഇടയിലുള്ള സമയത്താണ് തേലപ്പിള്ളിയിൽ വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ സ്വയം കെട്ടിതൂങ്ങി യുവാവ് ആത്മഹത്യ ചെയ്തത്. മരണപ്പെട്ട യുവാവിന്റെ ആത്മഹത്യാകുറിപ്പ് അന്വേഷണത്തിനിടെ കണ്ടെത്തിയിലുന്നു.
മറ്റൊരു സ്ത്രീയുമായി വിവാഹം ഉറപ്പിച്ചായി അറിഞ്ഞ യുവാവിന്റെ കാമുകിയായിരുന്നു ഒന്നാം പ്രതി. അഖിലയും ഭർത്താവായ ജീവൻ എന്നയാളും അഖിലയുടെ ചേട്ടനായ അനൂപ് എന്നയാളും 22.01.2025 തിയ്യതി രാത്രി 08.45 മണിയോടെ യുവാവിന്റെ തേലപ്പിള്ളിയിലുളള വീട്ടിൽ കയറി വന്ന് ബഹളം ഉണ്ടാക്കിയതിലും യുവാവിനെ ഉപദ്രവിക്കുകയും, ഭീഷണിപ്പെടുത്തുകയും യുവാവിന്റെ ഫോൺ ബലമായി പിടിച്ച് വാങ്ങി കൊണ്ട് പോയതിലും വിവാഹം മുടക്കുകയും ചെയ്തതിലുള്ള മനോവിഷമത്തിലാണ് യുവാവ് ആത്മഹത്യ ചെയ്തത് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിനെ തുടർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജൻ.എം.എസ്, സബ് ഇൻസ്പെക്ടർ മാരായ ദിനേശ് കുമാർ.പി.ആർ, ക്ലീറ്റസ്.സി.എം, സതീശൻ, എ.എസ്.ഐ. മെഹറുന്നീസ,സി.പി.ഒ മാരായ അർജുൻ, തെസ്നി ജോസ്, വിനീത്, കിഷോർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

