കൂടൽമാണിക്യം കൂത്തമ്പലത്തിൽ ജൂൺ 8 മുതൽ 28 ദിവസത്തേക്ക് ചാക്യാർകൂത്ത് പ്രബന്ധോത്സവം

ഇരിങ്ങാലക്കുട : ജൂൺ 8 ( ഇടവമാസം തിരുവോണം നാൾ) മുതൽ 28 ദിവസത്തേക്ക് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിൽ വൈകിട്ട് 5 മണി മുതൽ ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാരും സംഘവും അവതരിപ്പിക്കുന്ന കൂത്തുത്സവം നടക്കുന്നതാണ്. കഥ : രാമായണം അയോദ്ധ്യാ കാണ്ഡം മുതൽ കിരാതം പ്രബന്ധം.

വാവ്, പ്രതിപദം എന്നീ ദിവസങ്ങളിൽ കൂത്ത് ഉണ്ടാവുകയില്ല. എല്ലാ ഭക്തജനങ്ങൾക്കും കൂത്തമ്പലത്തിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതാണ് എന്ന് കൂടൽമാണിക്യം ദേവസ്വം അറിയിപ്പിൽ പറയുന്നു.

You cannot copy content of this page