ഇരിങ്ങാലക്കുട : മാപ്രാണം സ്വദേശിയിൽ നിന്ന് കൽക്കത്തയിലുള്ള മഠത്തിലെ മരിച്ചുപോയ ആളുകളുടെ അവകാശികളില്ലാത്ത കെട്ടികിടക്കുന്ന പണം ലഭിക്കുന്നതിനു വേണ്ടി ടാക്സും മറ്റു അടക്കുന്നതിനു വേണ്ടി പണം നൽകിയാൽ പത്തിരട്ടിയിലധികം തുക തിരിച്ചു നൽകാണെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് 2016 ഡിസംബർ മുതൽ 2021 മാർച്ച് മാസത്തിനിടയിൽ പല തവണകളായി പരാതിക്കാരനിൽ നിന്നും പത്തുലക്ഷം രൂപ വാങ്ങി ശേഷം പണം തിരികെ നൽകാതെ തട്ടിപ്പ് നടത്തി എന്നതാണ് പരാതി.
ഈ കാര്യത്തിന് മാർച്ച് 27 ന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. ഹരി സ്വാമി എന്ന് വിളിക്കുന്ന ഹരി, ജിഷ എന്നിവരാണ് ഈ കേസിലെ കുറ്റാരോപിതർ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive