ചാലക്കുടി : പട്ടാപകൽ നാടിനെ നടുക്കിയ പോട്ട ഫെഡറൽ ബാങ്ക് കവര്‍ച്ച കേസിലെ പ്രതി റിജോ ആന്റണി അറസ്റ്റിൽ. ചാലക്കുടി ആശാരിക്കാട് സ്വദേശിയാണ്. പ്രതിയുടെ വീട്ടിൽ നിന്നുമാണ് ഞായറാഴ്ച രാത്രി അറസ്റ്റ് ചെയ്യുന്നത്. പോട്ടയിലെ ഫെഡറൽ ബാങ്ക് ശാഖയിൽ വെള്ളിയാഴ്ച ഉച്ചക്ക് ആയിരുന്നു മോഷണം നടന്നത്. ഇയാളിൽനിന്ന് പത്തുലക്ഷം രൂപ കണ്ടെടുത്തതായാണ് വിവരം. ചാലക്കുടി ഡിവൈഎസ് പി സുമേഷ് കെ യുടെ നേതൃത്വത്തിൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ആയിരുന്നു കേസ് അന്വേഷിച്ചിരുന്നത്.
മോഷണം നടത്താൻ പ്രതി ഉപയോഗിച്ചത് സ്വന്തം ബൈക്ക് ആണ്. ഇതിന് വ്യാജ നമ്പറാണ് ഉണ്ടായിരുന്നത്. അതേസമയം, പ്രതിയെ പിടികൂടാൻ നിർണായകമായത് സിസിടിവിയും ഫോൺ കോളുമാണ് എന്ന് പോലീസ് . കടം വീട്ടാനാണ് മോഷ്ടിച്ചതെന്നാണ് പ്രതിയുടെ ആദ്യമൊഴി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive