ഹരിത തീർത്ഥാടന കേന്ദ്രമായി കൂടൽമാണിക്യം ക്ഷേത്രത്തെ പ്രഖ്യാപിച്ചു

ഇരിങ്ങാലക്കുട : മാലിന്യ മുക്ത നവകേരളത്തിൻ്റെ ഭാഗമായി കൂടൽമാണിക്യം ക്ഷേത്രത്തെ ഹരിത തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു. കൂടൽമാണിക്യം ദേവസ്വം ഓഫീസിൽ നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ മേരികുട്ടി ജോയ് ഹരിത തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചതിന്റെ എൻഡോവ്മെന്റും സർട്ടിഫിക്കറ്റും ദേവസ്വം ചെയർമാനും അഡ്മിനിസ്ട്രേറ്റർക്കും കൈമാറി.

സ്വാഭാവിക ആവാസവ്യവസ്ഥ സംരക്ഷിച്ചും, സന്ദർശകർക്ക് ആരോഗ്യകരമായ അന്തരീക്ഷമൊരുക്കാൻ വേണ്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കിയും, പരിസ്ഥിതിസൗഹൃദ മനോഭാവ നിർമ്മിതിക്കനുകൂലമായ വിധത്തിൽ നിയന്ത്രണങ്ങളും നിബന്ധനകളും ബോധവത്ക്കരണവും നടപ്പാക്കിയും ശുചിത്വ മാലിന്യ സംസ്കരണ മേഖലയിൽ സുസ്ഥിരവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തിയതിനുമാണ് ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിന് എ ഗ്രേഡ് നൽകുകയും കൂടാതെ ഇരിങ്ങാലക്കുട നഗരസഭ ഹരിത തീർത്ഥാടനകേന്ദ്ര പദവിയും സാക്ഷ്യപ്പെടുത്തി നൽകിയത്.



കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വക്കേറ്റ് സി കെ ഗോപി, അഡ്മിനിസ്ട്രേറ്റർ ഉഷാ നന്ദിനി, ദേവസ്വം ഭരണസമിതി അംഗം ഡോ മുരളി ഹരിതം, ഇരിങ്ങാലക്കുട നഗരസഭ പൊതുമരാമത്ത് വകുപ്പ് ചെയർമാൻ ജയ്സൺ പാറേക്കാടൻ, നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ധന്യ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ ശ്രീധ പി എ, ദേവസ്വം ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.



കൂടൽമാണിക്യം ദേവസ്വം മാനേജ്മെന്റ് കമ്മിറ്റി അംഗം അഡ്വ അജയകുമാർ ചടങ്ങിന് സ്വാഗതവും ഇരിങ്ങാലക്കുട നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അനുപ് കുമാർ നന്ദിയും പറഞ്ഞു. ക്ഷേത്രവും പരിസരവും തുടർന്നും വൃത്തിയായി സൂക്ഷിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തതായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page