ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ ഗുരുവര്യനായിരുന്ന കെ.വി. രാമനാഥൻ മാസ്റ്ററുടെ വിയോഗത്തിന് രണ്ട് വർഷം പിന്നിടുന്ന വേളയിൽ യുവകലാസാഹിതി സ്ഥാപകനും സംസ്ഥാന നേതാവുമായിരുന്ന കെ.വി രാമനാഥൻ മാഷുടെ സ്മരണാർത്ഥം യുവകലാസാഹിതി ഏർപ്പെടുത്തിയ കെ.വി. രാമനാഥൻ സാഹിത്യസമ്മാനം മലയാളത്തിൻ്റെ പ്രശസ്തനായ നോവലിസ്റ്റ് സി. രാധാകൃഷ്ണന് സമ്മാനിക്കും.
ആലങ്കോട് ലീലാകൃഷ്ണൻ, വി.എസ് വസന്തൻ, അഡ്വ രാജേഷ് തമ്പാൻ, വി.പി. അജിത്കുമാർ എന്നിവരടങ്ങിയ പുരസ്കാരനിർണ്ണയസമിതി ഏകകണ്ഠമായി സി. രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. യുവകലാസാഹിതിയും മഹാത്മാഗാന്ധി ലൈബ്രറി & റീഡിങ് റൂമും സംയുക്തമായി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനത്തിൽ കെ.വി. രാമനാഥൻ സാഹിത്യസമ്മാനം സമർപ്പിക്കും എന്ന് യുവകലാസാഹിതി ഇരിങ്ങാലക്കുട പ്രസിഡന്റ് അഡ്വ രാജേഷ് തമ്പാൻ, സെക്രട്ടറി വി പി അജിത്കുമാർ എന്നിവർ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive