ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ രാജ്യാന്തര നിലവാരമുള്ള സിന്തറ്റിക് ട്രാക്ക് യാഥാർത്ഥ്യമാവുകയാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്റെ കായിക മികവിന് അംഗീകാരമായി ഖേലോ ഇന്ത്യ സ്കീമിൽ പെടുത്തി 400 മീറ്റർ 8 ലൈൻ സിന്തറ്റിക് ട്രാക്ക് നിർമ്മിക്കുന്നതിനായി 9.5 കോടി രൂപയാണ് ലഭിക്കുന്നത്.
കേരളത്തിൽ ഒരു എയ്ഡഡ് സ്ഥാപനത്തിന് ആദ്യമായാണ് ഖേലോ ഇന്ത്യ സ്കീമിൽ സിന്തറ്റിക് ട്രാക്ക് ലഭിക്കുന്നത്. ഇതിനായി സംസ്ഥാന സർക്കാരും കായികവകുപ്പും സ്പോർട്സ് മന്ത്രി അബ്ദുറഹ്മാനും ഇരിങ്ങാലക്കുട എം എൽ എ യും മന്ത്രിയും എന്ന നിലയിൽ ഡോ. ആർ ബിന്ദുവും ക്രൈസ്റ്റ് കോളേജ് മാനേജ്മെന്റിനൊപ്പം നടത്തിയ നിരന്തരമായ ഇടപെടലുകൾക്കാണ് ഇപ്പോൾ ഫലം കണ്ടിരിക്കുന്നത്. കോളേജിനും ഇരിങ്ങാലക്കുടക്കും തൃശൂർ ജില്ലക്കും കായിക രംഗത്ത് വലിയ മുതൽക്കൂട്ടാകുമെന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive