ഇരിങ്ങാലക്കുട : കേന്ദ്ര കായിക യുവജനക്ഷേമ മന്ത്രാലയവും കായിക വകുപ്പും കൂടിയാണ് ഖേലോ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് 9.5 കോടിയുടെ സിന്തറ്റിക് അത് ലറ്റിക് ട്രാക്ക് അനുവദിച്ച് ഉത്തരവായതെന്ന് ബിജെപി നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇരിങ്ങാലക്കുട എംഎൽഎ ഇതിൽ എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞു രാഷ്ട്രീയനേട്ടം എടുക്കാൻ ശ്രമിക്കുന്നു എന്നും ആരോപണം. സ്ഥലം എം.പിയും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയുടേയും എം.പി പി ടി ഉഷയുടേയും ശ്രമഫലമായിട്ട് മാത്രമാണ് ഈ പദ്ധതി അനുവദിച്ചത്.
നിരന്തരമായി ഈ പദ്ധതിക്ക് വേണ്ടി പല തരത്തിൽ ബിജെപി ഇരിങ്ങാലക്കുട ഘടകവും അന്നത്തെ ജില്ലാ അദ്ധ്യക്ഷൻ അഡ്വ കെ കെ അനീഷ് കുമാറും നിരവധി തവണ സുരേഷ് ഗോപിയുമായും പി ടി ഉഷയുമായും ക്രൈസ്റ്റ് കോളേജ് അധികൃതരുമായും കൃത്യമായ ഫോളോ അപ് നടത്തുകയും ചെയ്തതിൻ്റെ ഫലമാണ് ഈ പദ്ധതി അനുവദിച്ചിട്ടുള്ളത്. ഇതിന് എൻ ഒ സി നൽകുക എന്നത് മാത്രമാണ് സംസ്ഥാന സർക്കാരിൻ്റെ പണി.ഒരു രൂപ പോലും സംസ്ഥാനസർക്കാർ മുടക്കുന്നില്ല. പൂർണ്ണമായും കേന്ദ്ര പ്രൊജക്റ്റ് ആണെന്നിരിക്കെ ഇരിങ്ങാലക്കുട എം എൽ എ ആർ ബിന്ദു ഇതിൻ്റെ രാഷ്ട്രീയ നേട്ടം എടുക്കാൻ ശ്രമിക്കുമ്പോൾ കേന്ദ്രസർക്കാരിനെക്കുറിച്ചോ പി ടി ഉഷയെക്കുറിച്ചോ സ്ഥലം എം പി സുരേഷ് ഗോപിയെക്കുറിച്ചോ ഒരക്ഷരം മിണ്ടാതിരുന്നത്ത് അവരുടെ എട്ടുകാലി മമ്മൂഞ്ഞ് കളി മാത്രണ്.
അടിവരയിട്ടു കൊണ്ട് ഞങ്ങൾ പറയുന്നു സ്ഥലം എം പി സുരേഷ് ഗോപിയുടെയും ടീമിന്റെയും ക്രൈസ്റ്റ് കോളേജ് മാനേജർ ജോയ് പീണിക്കപ്പറമ്പിൽ ടീമിന്റെയും ഇടപെടലാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റിന് ഈ പൊൻ തൂവൽ സമ്മാനിച്ചത് – നേതാക്കൾ പറഞ്ഞു.
ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന പത്രസമ്മേളനത്തിൽ ബിജെപി മുൻ മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട, ഇരിങ്ങാലക്കുട ആളൂർ മണ്ഡലം പ്രസിഡണ്ടുമാരായ ആർച്ച അനീഷ്, പി എസ് സുഭീഷ്, വിപിൻ പാറമേക്കാട്ടിൽ തുടങ്ങിയ ബിജെപി നേതാക്കൾ പങ്കെടുത്തു