ഇരിങ്ങാലക്കുട : ഗവ. മോഡൽ ബോയ്സ് സ്കൂളിലെ വി.എച്ച്. എസ് ഇ വിഭാഗം എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ “ടോക്കിംഗ് സ്റ്റെപ്പ്സ്” തയ്യാറാക്കി. ” ലൈഫ് ഈസ് ബ്യൂട്ടിഫുൾ” ലഹരിവിമുക്ത ക്യാംപയിൻ്റെ ഭാഗമായാണ് വി.എച്ച്. എസ് ഇ വിഭാഗത്തിലെ താഴത്തെ നിലയിൽ നിന്നും മുകളിലത്തെ നിലയിലെ ക്ലാസ്സ് മുറികളിലേക്ക് കയറുന്ന 20 പടികളിൽ ലഹരിക്കെതിരെയുള്ള സന്ദേശം നൽകുന്ന പോസ്റ്ററുകൾ പതിപ്പിച്ചത്.
ഓരോ ദിവസവും വിദ്യാർത്ഥികൾ ഈ പടികളിലൂടെ കയറുമ്പോൾ ഈ വാക്യങ്ങൾ വായിക്കുന്നതിനോടൊപ്പം ലഹരി വസ്തുക്കൾ ഉപയോഗിക്കില്ല എന്ന തീരുമാനമെടുക്കുന്നതിനൊപ്പം ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽപോരാടാനും പ്രചോദനം ലഭിക്കുന്നു. സ്റ്റെപ്പുകളിൽ സന്ദേശം പതിക്കുന്നതിനോടൊപ്പം “ലഹരിമുക്തം ഞാനും എൻ്റെ കുടുംബവും ” പോസ്റ്റുകൾ കയ്യിലേന്തി ലഹരി മുക്ത പ്രതിജ്ഞയും വൊളൻ്റിയേഴ്സ് എടുത്തു.
പ്രിൻസിപ്പാൾ സനൂജ എ , പ്രോഗ്രാം ഓഫീസർ ലസീദ എം.എ, അദ്ധ്യാപകരായ നിസ കെ. സ്, ജയിംസ് കെ. ജെ. വൊളൻ്റിയർ സെക്രട്ടറി അനന്യ എം.എസ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive