മാടായിക്കോണം : ഇരിങ്ങാലക്കുട നിയോജകമണ്ഡലം തല സ്കൂൾ പ്രവേശനോത്സവം മാടായിക്കോണം ശ്രീ പി കെ ചാത്തൻ മാസ്റ്റർ മെമ്മോറിയൽ ഗവ യു പി സ്കൂളിൽ സംഘടിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്‌ഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുട മുൻസിപ്പൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അംബിക പള്ളിപ്പുറത്ത് അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപിക ഷെൽബി ഇ. ടി സ്വാഗതം പറഞ്ഞു. ലഹരി വിരുദ്ധ പരിപാടിയായ “കരുതലായി കാവലായി” പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ജില്ല പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐഎഎസ് പദ്ധതി വിശദീകരണം നടത്തി. കുട്ടികൾക്കായി എൻ എസ് എസ് നൽകിയ പഠനോ പകരണങ്ങളുടെ വിതരണവും മന്ത്രി നിർവഹിച്ചു.
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിഷ ജോബി, ബി.പി.സി കെ ആർ സത്യപാലൻ, പിടിഎ പ്രസിഡണ്ട് സനീഷ് നടയിൽ, എസ് എം സി ചെയർമാൻ ശ്രീലാൽ എന്നിവർ ആശംസകൾ അർപ്പിച്ചു. കുട്ടികളുടെ നിർത്താവിഷ്കാരവും മുഖ്യമന്ത്രിയുടെ സന്ദേശവും തൽസമയം ഉണ്ടായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive