ഇരിങ്ങാലക്കുട : നേപ്പാളിലെ കാഠ്മണ്ഡുവിൽ നേപ്പാൾ സംസ്കൃത സർവ്വകലാശാല സംഘടിപ്പിയ്ക്കുന്ന 19-ാമത് വിശ്വ സംസ്കൃത സമ്മേളനത്തിന് കൂടിയാട്ട-കഥകളി കലാകാരന്മാരായ ഡോ. അമ്മന്നൂർ രജനീഷ് ചാക്യാർ, ഡോ. പി.എം ദാമോദരൻ, ഡോ. ഭദ്ര. പി.കെ.എം എന്നിവർ പങ്കെടുക്കും.
ജൂൺ 26 മുതൽ 30 വരെ നടക്കുന്ന ഈ സമ്മേളനം ലോകത്തിലെ വിവിധങ്ങളായ സർവ്വകലാശാലകളിൽ നിന്നുള്ള പണ്ഡിതരും ഗവേഷകരും ഒത്തുചേർന്ന് സംസ്കൃത ഭാഷയിലടിസ്ഥാനമാക്കി സമ്പൂർണ്ണ വിഷയങ്ങളും ചർച്ചചെയ്യും. മൂന്ന് വർഷങ്ങൾ കൂടുമ്പോൾ ലോകത്തിലെ വിവിധ രാജ്യങ്ങളലെ സംസ്കൃത സർവ്വകലാശാലകൾ മുൻകയ്യെടുത്ത് നടത്തുന്ന ഈ സമ്മേളനം വിദ്യാഭ്യാസപരവും, സാംസ്കാരിക തലത്തിലും ഗവേഷണപ്രധാനവും വിജ്ഞാനപ്രദവുമായ വേദികൂടിയാണ്. ശ്രീ ശങ്കരാചാര്യരുടെ സൗന്ദര്യലഹരിയും നാട്യസങ്കല്പവും-കൂടിയാട്ടം, കഥകളി നാട്യശാസ്ത്രം എന്നിവയെ അടിസ്ഥാനമാക്കിയുളള പഠനവും സോദാഹരണപ്രഭാഷണവും ഇവർ ജൂൺ 28ന് സമ്മേളനത്തിൽ അവതരിപ്പിയ്ക്കും.
2024 ഒക്ടോബറിൽ ഉടുപ്പിയിൽ നടന്ന ഓൾ ഇന്ത്യ ഓറിയന്റൽ കോൺഫറൻസിലും ഇവർ മൂന്നുപേർ ഭാരതീയനാട്യസങ്കലവും സൗന്ദര്യശാസ്ത്രവും എന്നവിഷയത്തെ കേന്ദ്രീകരിച്ച് സോദാഹരണപ്രഭാഷണം നടത്തിയിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive