27-ാമത് ലോചനം ശില്പശാല ജൂലായ് 4, 5, 6 തീയതികളിൽ ബാംഗ്ലൂർ നൃത്യാംഗനയിൽ

ഇരിങ്ങാലക്കുട : പ്രശസ്ത കൂടിയാട്ട കലാകാരനും അഭിനയ പരിശീലകനുമായ സൂരജ് നമ്പ്യാർ നയിക്കുന്ന 27 മത് ലോചനം ശില്പശാല ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവർത്തിക്കുന്ന ത്രിപുടി, ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിയ്ക്കുന്ന നൃത്യാംഗന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോർമിംഗ് ആർട്സുമായി സംയോജിച്ച് ജൂലായ് 4, 5, 6 തീയതികളിൽ ബാംഗ്ലൂർ നൃത്യാംഗനയിൽ വച്ച് നടത്തുന്നു.

നർത്തകർക്കും അഭിനേതാക്കൾക്കുമായി ചിട്ടപ്പെടുത്തിയ പരിശീലനപദ്ധതിയാണ് ” ലോചനം “. കൂടിയാട്ടത്തിലെ നേത്രാഭിനയ പരിശീലനത്തെ അടിസ്ഥാനമാക്കി കണ്ണുകളുടെ അഭിനയത്തിൻ്റെ വിവിധ സാധ്യതകളും എങ്ങനെ കണ്ണുകളുടെ ഭാവാഭിനയം കൂടുതൽ മെച്ചമാക്കാം എന്നതിൻ്റെ പരിശീലനവുമാണ് ഈ പരിശീലനക്കളരി പ്രധാനമായി ലക്ഷ്യമിടുന്നത്. പരിശീലനക്കളരിയുടെ പ്രത്യേകത കണക്കിലെടുത്ത് പങ്കെടുക്കാവുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8075413321 tripudiws@gmail.com ബന്ധപ്പെടുക.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page