എടക്കുളം : പൂമംഗലം ഗ്രാമപഞ്ചായത്ത് തലം പ്രവേശനോത്സവം എടക്കുളം എസ്.എൻ.ജി.എസ്.എസ്. യു.പി സ്കൂളിൽ നടന്നു. വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുധ ദിലീപ് പ്രവേശനോത്സവത്തിൻ്റെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എസ് തമ്പി അധ്യക്ഷത വഹിച്ചു.
ഗുരുദേവ മണ്ഡപത്തിൽ തിരി തെളിയിച്ച് നവാഗതരായ വിദ്യാർത്ഥികൾ സ്കൂൾ പ്രവേശനം നടത്തി. പൂച്ചെണ്ടുകളും സമ്മാനങ്ങളും നൽകി മാനേജ്മെൻ്റും പി ടി എ കമ്മിറ്റിയും ചേർന്ന് അവരെ സ്വീകരിച്ചു . കുട്ടികൾ പ്രവേശനോത്സവ ഗാനം ആലപ്പിച്ചു . മാലിന്യവിമുക്ത നവകേരള പ്രതിജ്ഞ എല്ലാവരും ചേർന്ന് എടുത്തു.
വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർ പേഴ്സൻ കത്രീന ജോർജ്, വൈസ് പ്രസിഡണ്ട് കവിത സുരേഷ്, സ്കൂൾ മാനേജർ സി.പി. ഷൈലനാഥൻ, എസ്.എൻ ജി.എസ് എസ് ഭാരവാഹികൾ, എന്നിവർ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് ദീപ ആൻ്റണി സ്വാഗതവും, പി.ടി.എ പ്രസിഡണ്ട് സനിജ സന്തോഷ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive