നടവരമ്പ് : ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ പ്രവേശനോത്സവം ‘ഭവ്യോത്സവം’ എന്നപേരിൽ വർണ്ണാഭമായ പരിപാടികളോടെ ആഘോഷിച്ചു. ചെയർമാൻ അപ്പുക്കുട്ടൻ നായർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ സി നന്ദകുമാർ, സെക്രട്ടറി വി രാജൻ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ വിവേകാനന്ദൻ, പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, വൈസ് പ്രിൻസിപ്പൽ സുജാത, കെ ജി വിഭാഗം മേധാവി രജനി അജയൻ, പിടിഎ ഭാരവാഹി ആതിര എന്നിവർ സന്നിഹിതരായിരുന്നു.
നൃത്തപരിപാടികൾ, ഗാനങ്ങൾ എന്നിവ ഉൾക്കൊള്ളിച്ച കലാവിരുന്നും ഉണ്ടായിരുന്നു.പ്രവേശനോത്സ വ ഗാനം പ്രദർശിപ്പിച്ചു. അധ്യാപിക സിന്ധു വിനയൻ സ്വാഗതവും പ്രൈമറി വിഭാഗം മേധാവി ബിന്ദുമതി നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive