ആനന്ദപുരം : മുരിയാട് ഗ്രാമപഞ്ചായത്ത്തല സ്ക്കൂൾ പ്രവേശനോത്സവം ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ് ജെ. ചിറ്റിലപ്പിള്ളി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ടി.എസ് മനോജ് കുമാർ അധ്യക്ഷനായി.
മാനേജ്മെൻ്റ് പ്രതിനിധി എ എൻ വാസുദേവൻ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർമാർ കെ.യു. വിജയൻ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ. വൃന്ദാ കുമാരി, കെ.സുനിൽകുമാർ, നിജി വത്സൻ, പി.ടി.എ വൈസ് പ്രസിഡൻറ് അമ്പിളി ലിജോ, ഹെഡ്മാസ്റ്റർ ടി. അനിൽകുമാർ, സ്റ്റാഫ് സെക്രട്ടറി ബി. ബിജു എന്നിവർ സംസാരിച്ചു.
ആനന്ദപുരം ഉദിമാനം നാടൻ കലാസംഘത്തിലെ കെ.എൻ.എ. കുട്ടിയുടെ നേതൃത്വത്തിൽ നാടൻ കലാരൂപങ്ങളുടെ അകമ്പടിയോടെ കുട്ടികളെ സ്വീകരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive