ആനന്ദപുരം : ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻററി സ്കൂളിൻ്റെയും ആനന്ദപുരം യങ്ങ്സ്റ്റേഴ് ക്ലബ്ബിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന പ്രഥമ ധ്യാൻചന്ദ് സ്മാരക എവർ റോളിങ്ങ് ഹോക്കി മത്സരങ്ങൾ ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ എസ്. ഷാജി മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു പി.ടി.എ പ്രസിഡൻറ് എ.എം ജോൺസൻ അധ്യക്ഷനായി.
ഹെഡ്മാസ്റ്റർ ടി അനിൽ കുമാർ ആമുഖ പ്രഭാഷണം നടത്തി മാനേജ്മെൻറ് പ്രധിനിധി എ എൻ വാസുദേവൻ, യങ്ങ്സ്റ്റേഴ്സ് ക്ലബ്ബ് സെക്രട്ടറി കെ.യു. അക്ഷയ്, എം.പി.ടി.എ. പ്രസിഡൻറ് സ്മിത വിനോദ്, അധ്യാപകരായ ജോളി ആൻ്റോ, ടി. അരുൺകുമാർ എന്നിവർ പ്രസംഗിച്ചു.
വിവിധ തലങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ 6 ടീമുകൾ പങ്കെടുക്കും. യങ്ങ് ഴ്സ് ക്ലബ് ഭാരവാഹികളായ ടി.എസ് അഭിജിത്ത്, പി.എ അഖിൽ, ടി.എസ് ഗോകുൽ, വൈഷ്ണവ് ഹരി,ഡെൽവിൻ സേവീ സ് സുധി ചന്ദ്രൻ എന്നിവരാണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com