ഇരിങ്ങാലക്കുട : ഒക്ടോബർ 19, 20 തിയതികളിലായി ഇരിങ്ങാലക്കുടയിൽ നടക്കുന്ന ബാലസംഘം തൃശൂർ ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരണ യോഗം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്‌ഘാടനം ചെയ്തു. സിപിഐഎം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി സെക്രട്ടറി വി. എ. മനോജ് കുമാർ അധ്യക്ഷത വഹിച്ചു.
സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ കൺവീനർ എസ്. ബസന്ത് ലാൽ, അഡ്വ കെ ആർ വിജയ, ഉല്ലാസ് കളക്കാട്ട്, ബാലസംഘം ജില്ലാ കമ്മിറ്റി സെക്രട്ടറി അഖില നന്ദകുമാർ, പ്രസിഡൻറ് , മുഹമ്മദ് അഷറഫ്, ടി എസ് സജീവൻ, സരള വിക്രമൻ, രാജേഷ് അശോകൻ, അഭിനവ് ഗിരീഷ് എന്നിവർ സംസാരിച്ചു.
വി. എ. മനോജ് കുമാർ ചെയർമാനും, എസ്. ബസന്ത് ലാൽ കൺവീനറും, ടി എസ് സജീവൻ ട്രഷറർ ആയി 251 അംഗ സംഘാടക സമിതി രൂപീകരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com