ഇരിങ്ങാലക്കുട : അഖില കേരള കത്തോലിക്ക കോൺഗ്രസ് AKCC യുടെ നേതൃത്വത്തിൽ സിറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്കോപ്പൽ എസംബ്ലിയിൽ ഇരിങ്ങാലക്കുട രൂപതയുടെ അത്മായ പ്രതിനിധിയായി പങ്കെടുത്ത ടെൽസൺ കോട്ടോളിക്ക് സ്വീകരണo നൽകി.
കത്തോലിക്ക കോൺഗ്രസ് വൈസ് പ്രസിഡന്റ് ജോസ് മാമ്പിള്ളി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ട്രഷറർ വിൻസൻ കോമ്പാറക്കാരൻ, ഡേവിസ് ചക്കാലക്കൽ, റോബി കാളിയങ്കര, സാബു കൂനൻ, പി.ടി. ജോർജ്, പി.ആർ. ഒ.റെയ്സൺ കോലങ്കണ്ണി. എന്നിവർ പ്രസംഗിച്ചു.
പാല രൂപതയിൽ വെച്ച് നാല് ദിവസം നിണ്ടു നിന്ന മേജർ ആർക്കി എപ്പിസ്കോപ്പൽ എസംബ്ലിയിൽ ഉയർന്ന് വന്ന വിഷയങ്ങളെ സംബന്ധിച്ചും, ആധികാരിക പഠനങ്ങളെ സംബന്ധിച്ചുo, എസംബ്ലി പുറത്തിറക്കിയ രേഖയെ സംബന്ധിച്ചും ടെൽസൻ കോട്ടോളി മറുപടി പ്രസംഗത്തിൽ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com