അറിയിപ്പ് : പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ നല്ല രീതിയിൽ മഴ ലഭിച്ചു കൊണ്ടിരിക്കുന്നതിനാൽ ഡാമിലേക്ക് നീരൊഴുക്ക് വർദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ജൂൺ 28 ശനിയാഴ്ച്ച രാവിലെ 11 മണി മുതൽ ഡാമിൻ്റെ 4 ഷട്ടറുകളും 4 ഇഞ്ച് (10സെ.മി) വീതം തുറന്ന് മണലിപ്പുഴയിലേക്ക് വെള്ളം ഒഴുക്കുന്നതാണ്.
ഇത് മൂലം മണലി, കരുവന്നൂർ പുഴകളിൽ നിലവിലെ ജലനിരപ്പിൽ നിന്നും പരമാവധി 30cm കൂടി ഉയരാൻ സാധ്യതയുള്ളതിനാൽ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ് എന്ന് അസിസ്റ്റൻറ് എക്‌സിക്യൂട്ടീവ് എൻജിനിയർ ഹെഡ് വർക്‌സ് സബ് ഡിവിഷൻ പിച്ചി അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive