ഇരിങ്ങാലക്കുട ഗവ. എൽ.പി സ്കൂളിലെ കുട്ടികൾ വയനാട് ദുരന്തബാധിതർക്കായി സ്വരൂപിച്ച പണം മന്ത്രി ഡോ. ആർ ബിന്ദു ഏറ്റുവാങ്ങി

ഇരിങ്ങാലക്കുട : വയനാട് ദുരന്തബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരിങ്ങാലക്കുട ഗവ. എൽ.പി സ്കൂളിലെ കുട്ടികൾ സ്വരൂപിച്ച പണം ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ഏറ്റുവാങ്ങി. കുഞ്ഞുമക്കളുടെ ഈ കരുതലും പ്രവൃത്തിയും ഏറെ പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു.

ഹെഡ്മിസ്ട്രസ് പി.ബി അസീന , പി.ടി.എ വൈസ് പ്രസിഡണ്ട് സുധീഷ് , പി ടി എ എക്സിക്യൂട്ടീവ് അംഗം കാവ്യ വിഷ്ണു , അദ്ധ്യാപകരായ നിത്യ, ഹിനിഷ വിദ്യാർത്ഥികളായ അനയ്ജിത്ത് , ദേവ്ന , ദക്ഷ , ദേവേശ്വർ , വേദിക് ശിവ , നൈമിക തുടങ്ങിയവർ ചേർന്നാണ് മന്ത്രിയുടെ ക്യാമ്പ് ഓഫീസിലെത്തി പണം കൈമാറിയത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page