ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സേവാഭാരതി, കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബ്, ഐ ഫൌണ്ടേഷൻ ആശുപത്രിയും, അപ്പോളോ അഡലക്‌സ് ആശുപത്രി എന്നിവരുടെ സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടന്നു . വർഷങ്ങളായി മാസം തോറും നടത്തിവരുന്ന നേത്രതിമിര പരിശോധന ക്യാമ്പിന്റെ 50-ാമത് ക്യാമ്പാണിത്. ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി ഉദ്ഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുട സേവാഭാരതി പ്രസിഡന്റ് നളിൻ ബാബു അധ്യക്ഷത വഹിച്ചു.
ഇരിങ്ങാലക്കുട സേവാഭാരതി ഓഫീസിൽ വെച്ച് ശനിയാഴ്ച രാവിലെ ഒൻപതു മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് ക്യാമ്പ്. ആര്‍.എസ്.എസ് കേരള പ്രാന്തകാര്യവാഹ് ഈശ്വർജി സേവാസന്ദേശം നൽകി. ലയൺസ് ക്ലബ് കോർഡിനേറ്റർ ജോൺസൻ കോലങ്കണ്ണി, നഗരസഭാ വാർഡ് കൗൺസിലർ സ്‌മിത കൃഷ്‌ണകുമാർ എന്നിവർ മുഖ്യാതികളായിരുന്നു.
സേവാഭാരതി ജില്ലാ കമ്മിറ്റി അംഗവും ഇരിഞ്ഞാലക്കുട ഖണ്ഡകാര്യകർത്താവ് നോഫ ടീച്ചർ, അപ്പോളോ അഡ്ലസ് ആശുപത്രി ഡോ. ജോസഫ്,, സേവാഭാരതി രക്ഷാധികാരി ഭാസ്കരൻ പി കെ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
കൊച്ചിൻ ഐ ഫൗണ്ടേഷൻ പി ആർ ഓ ശിവൻ സി ഇരിങ്ങാലക്കുട സേവാഭാരതിയുടെ ആദരം ഈശ്വർജി യിൽ നിന്ന് ഏറ്റുവാങ്ങി. ഇരിങ്ങാലക്കുട സേവാഭാരതി പ്രസിഡന്റ് നളിൻ ബാബു, വൈസ് പ്രസിഡന്റ് സുധാകരൻ എന്നിവർ കൊച്ചിൻ ഐ ഫൗണ്ടേഷന്റെ ആദരം സേവാഭാരതിക്ക് വേണ്ടി ഏറ്റുവാങ്ങി. ജോൺസൺ കോലംകണ്ണിയെയും ചടങ്ങിൽ ആദരിച്ചു.
സേവാഭാരതി മെഡിസെൽ കൺവീനറും എക്സിക്യൂട്ടീവ് അംഗവുമായ രാജിലക്ഷ്‌മി സ്വാഗതവും വാനപ്രസ്ഥാശ്രമം സെക്രട്ടറിയുമായ ഹരികുമാർ തളിയകാട്ടിൽ നന്ദിയും രേഖപെടുത്തി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive