മുരിയാട് : മുരിയാട് ഗ്രാമപഞ്ചായത്ത് മൂന്നാം നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി വാഴ ഗ്രാമം പദ്ധതി ആരംഭിച്ചു. 125 ൽ പരം കർഷകർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ടിഷ്യൂ കൾച്ചർ വാഴ തൈ – ജൈവവളം വിതരണം മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രതിഗോപി നിർവഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ( ആരോഗ്യം ) ചെയർമാൻ വിജയൻ കെ യു അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർമാർ ശ്രീജിത്ത് പട്ടത്ത്. എ.എസ്. സുനിൽകുമാർ, മണി സജയൻ, നിത അർജുനൻ, വൃന്ദകുമാരി, ജിനി, കൃഷി അസിസ്റ്റർഡ് നിതിൻ രാജ് എന്നിവർ സന്നിഹിതരായി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive