നടവരമ്പ് : ഗവ.മോഡൽ ഹയർ സെക്കൻ്ററി സ്കൂളിൽ, ഇക്കോ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വാഴക്കൃഷി വിളവെടുപ്പ് നടത്തി. വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് അഞ്ച് സെൻ്റ് സ്ഥലത്ത് നട്ട പന്ത്രണ്ടോളം റോബസ്റ്റ വാഴകളാണ് കുലച്ച് വിളവെടുപ്പിന് പാകമായത്.
പലപ്പോഴായി വെട്ടിയ കുലകൾ സ്കൂൾ ഉച്ചഭക്ഷണത്തിനായി ഉപയോഗപ്പെടുത്തി. എച്ച്.എം ഉഷ ടീച്ചർ, ഇക്കോ ക്ലബ് കൺവീനർ ബിജി ടീച്ചർ, സ്റ്റുഡൻ്റ് കോർഡിനേറ്റർ സാന്ദ്ര എന്നിവരും ഇക്കോ ക്ലബ് അംഗങ്ങളും വിളവെടുപ്പിന് നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




