ഇരിങ്ങാലക്കുട : കേരള കാറ്ററേഴ്‌സ് അസോസിയേഷൻ KCA യുടെ തൃശൂർ ജില്ല വാർഷിക പൊതുയോഗവും കുടുംബസംഗമവും ജൂൺ 25 വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 4 മണി മുതൽ രാത്രി 9 വരെ ഇരിങ്ങാലക്കുടയിലെ സിന്ധു കൺവെൻഷൻ സെന്ററിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുമെന്നു ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
പരിപാടിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട എം.എൽ.എ അഡ്വ. തോമസ് ഉണ്ണിയാടൻ നിർവഹിക്കും. മുഖ്യാതിഥികളായി എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ. എസ്. സുധർശൻ IPS, ഇരിങ്ങാലക്കുട ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (DYSP) സന്തോഷ് കുമാർ എം എന്നിവർ പങ്കെടുക്കും.
KCA അംഗങ്ങൾക്കുള്ള വാർഷിക പെൻഷൻ സ്‌കീം, KCA സംഘടനാ ലീഗൽ സെൽ, KCA ഫാമിലി ഡോക്ടർ കൺസൾട്ടേഷൻ സർവീസ് തുടങ്ങിയ ഒട്ടനേകം പദ്ധതികളുടെ ഉദ്ഘാടനവും പ്രസ്‌തുത വേദിയിൽ എം.എൽ.എ നിർവഹിക്കുന്നതായിരിക്കും.
സമ്മേളനത്തിന്റെ ഭാഗമായി എസ്.എസ്.എൽ.സി, പ്ലസ്‌ടു, ഡിഗ്രി, മാസ്റ്റേഴ്‌സ് തലങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദന ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിക്കുന്ന ഈ ചടങ്ങ് കുടുംബസംഗമത്തിൻ്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കും.
കൂടാതെ അബാദ്, അലാന, അലി ബാബ റൈസ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളും പ്രസ്‌തുത പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്. കുടുംബാംഗങ്ങൾക്കായി മോട്ടിവേഷൻ ക്ലാസ്സ്, വിവിധ കലാപരിപാടികൾ, വിനോദ പരിപാടികൾ, സമ്മാന പദ്ധതികൾ എന്നിവയും ഉൾപ്പെടുത്തി വർണാഭമായ കുടുംബസംഗമമാണ് സംഘാടകർ ഒരുക്കുന്നത്.
ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ കേരള കാറ്ററേഴ്‌സ് അസോസിയേഷൻ തൃശൂർ ജില്ല പ്രസിഡന്റ് ബാബു പി പി, സെക്രട്ടറി ചാൾസ് ജോൺസൻ, ട്രഷറർ ജെയ്സൺ ടി എൻ, കമ്മിറ്റി അംഗങ്ങളായ സുജയ് പടിയൂർ മന, സിജോ, ഷൈജു എന്നവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




