ഇരിങ്ങാലക്കുടയ്ക്ക് വിഷുക്കൈനീട്ടമായി നൽകുന്ന പുതിയ ബാംഗ്ലൂരിലേയ്ക്കുള്ള കെ.എസ്‌.ആർ.ടി.സി സ്വിഫ്റ്റ് ഡീലക്സ് അന്തർ സംസ്ഥാന സർവീസിന് ബുക്കിംഗ് ആരംഭിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയ്ക്ക് വിഷുക്കൈനീട്ടമായി നൽകുന്ന പുതിയ കെ.എസ്‌.ആർ.ടി.സി സ്വിഫ്റ്റ് ഡീലക്സ് അന്തർ സംസ്ഥാന സർവീസിന് ബുക്കിംഗ് ആരംഭിച്ചതായി മന്ത്രി ഡോ. ആർ ബിന്ദു. ഇരിങ്ങാലക്കുട നിന്നും ബാംഗ്ലൂരിലേയ്ക്കുള്ള സർവീസ് ഈ മാസം 17 നാണ് യാത്ര തുടങ്ങുക.

ദിവസവും വൈകിട്ട് 6.15ന് ഇരിങ്ങാലക്കുടയിൽ നിന്നും പുറപ്പെടുന്ന ബസ് തൃശൂർ, പെരിന്തൽമണ്ണ, മഞ്ചേരി, താമരശ്ശേരി, കൽപ്പറ്റ, മാനന്തവാടി, ശ്രീമംഗലം, മൈസൂർ വഴി പുലർച്ചെ 6.15ന് ബാംഗ്ലൂരിൽ എത്തും.

തിരികെ ബാംഗ്ലൂരിൽ നിന്നും രാത്രി 11 മണിക്ക് പുറപ്പെടുന്ന ബസ് മൈസൂർ, ഗുണ്ടൽപേട്ട്, നിലമ്പൂർ, പെരിന്തൽമണ്ണ, തൃശൂർ വഴി രാവിലെ 8.25ന് ഇരിങ്ങാലക്കുടയിലെത്തും.

Continue reading below...

Continue reading below...


കഴിഞ്ഞ ദിവസം ഗതാഗതമന്ത്രി ആന്റണി രാജുവുമായി ഇരിങ്ങാലക്കുട എം എൽ ആയും മന്ത്രിയുമായ ഡോ. ആർ ബിന്ദു നടന്ന ചർച്ചയിലാണ് ഇരിങ്ങാലക്കുടയിൽ നിന്നു ആരംഭിക്കുന്ന പുതിയ അന്തർസംസ്ഥാന സർവീസിന് തീരുമാനമായത്. ബാംഗ്ലൂരിലേക്ക് യാത്ര ചെയ്യാൻ ഇതുവരെ തൃശൂരും ചാലക്കുടിയും പോകേണ്ടി വന്നിരുന്ന ഇരിങ്ങാലക്കുടക്കാർക്ക് പുതിയ സർവീസ് ആശ്വാസമാകും.

.

വാർത്തകൾ തുടർന്നും മൊബൈലിൽ ലഭിക്കുവാൻ

▪ follow & like facebook https://www.facebook.com/irinjalakuda
▪ join whatsapp news
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD