കല്ലേറ്റുംകര : പുതിയ അദ്ധ്യയനവർഷം ആരംഭിക്കുന്നതിനു മുന്നോടിയായി ആളൂർ ഗ്രാമപഞ്ചായത്തിലെ 17 സ്കൂളുകളിൽ നിന്നുള്ള 38 അധ്യാപകർക്ക് പ്രഥമ ശുശ്രൂഷ സിപിആർ പരിശീലനം നൽകി. ആളൂർ ഗ്രാമപഞ്ചായത്തും ആളൂർ കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി കുഴിക്കാട്ടുശ്ശേരി മറിയം ത്രേസ്യ ആശുപത്രിയുമായി സഹകരിച്ച് നടത്തിയ പരിശീലന പരിപാടി ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോസിലി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രേഖ സന്തോഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആളൂർ കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജിനേഷ് പി ആർ വിഷയാവതരണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാബു ടി ഐ, വാർഡ് മെമ്പർ അഡ്വ. ആന്റു സി ജി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിഷ്ണു ബി എന്നിവർ സംസാരിച്ചു.
കുഴിക്കാട്ടുശ്ശേരി മറിയം ത്രേസ്യ ആശുപത്രിയിലെ അനസ്തീഷ്യ വിഭാഗം ഡോക്ടർ സിസ്റ്റർ. ദിയ മരിയ പ്രഥമ ശുശ്രൂഷ, സിപി ആർ ക്ലാസ് നയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



