ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിൻറെ ആഭിമുഖ്യത്തിൽ ഹരിതവത്കരണത്തിൻ്റെ ആവശ്യകതയെക്കുറിച്ചും ജൈവകൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചും ബോധവത്കരണക്ലാസ്സ് സംഘടിപ്പിച്ചു. ജൈവകർഷകസമിതി തൃശ്ശൂർ ജില്ലാസെക്രട്ടറിയും സാലിംഅലീ ഫൗണ്ടേഷൻ പ്രവർത്തകയുമായ നിഷ അപ്പാട്ട് ക്ലാസ്സ് നയിച്ചു.
നല്ല ആരോഗ്യത്തിന് വിഷവിമുക്തമായ ഭക്ഷണം ശീലമാക്കണമെന്നും നല്ല ഭക്ഷണത്തിന് ജൈവകൃഷികൾ പ്രോത്സാഹിപ്പിക്കണമെന്നും ക്ലാസ്സ് നയിച്ചുകൊണ്ട് നിഷ അപ്പാട്ട് പറഞ്ഞു. മുഫീത എൻഎ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രിൻസിപ്പാൾ ബിന്ദു പി ജോൺ സംബന്ധിച്ചു. നിവേദിത എം എസ് നന്ദി പറഞ്ഞു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. കെ എസ് ഇന്ദുലേഖ, എൻഎസ് വളണ്ടിയർ ലീഡർമാരായ അലീന ഇ എസ്, കൃഷ്ണപ്രിയ ടി ആർ, മിത്ര സുനിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com