കാട്ടൂര്‍ : കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്‍റ് കണ്ണൂരും കേന്ദ്രസര്‍ക്കാരിന്‍റെ കീഴിലുള്ള വെയര്‍ഹൗസിങ്ങ് ഡെവലപ്പ്മെന്‍റ് അതോറിറ്റിയുമായി ചേര്‍ന്ന് കാര്‍ഷിക വെയര്‍ഹൗസിംഗ് സംവിധാനത്തിന്‍റെ പ്രാധാന്യവും പ്രചാരവും കര്‍ഷകര്‍ക്കിടയില്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് ഏകദിന ശില്‍പശാല സംഘടിപ്പിച്ചു.
ബാങ്കിന്‍റെ മഹാത്മാ ഹാളില്‍ ICM ഫാക്കല്‍റ്റി എ. ഈശ്വരമൂര്‍ത്തി ക്ലാസ് എടുത്തു. ബാങ്ക് പ്രസിഡന്‍റ് ജോമോന്‍ വലിയവീട്ടില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കര്‍ഷകരുടെ അദ്ധ്വാനത്തിനും പ്രയത്നത്തിനും യഥാര്‍ഥ മൂല്യം ലഭിക്കാനും സംഭരണത്തിന്‍റേയും വിപണനത്തിന്‍റേയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും കര്‍ഷകര്‍ക്കുള്ള ബോധവത്കരണ പരിപാടി ഉപകരിക്കുമെന്ന് ബാങ്ക് പ്രസിഡന്‍റ് പറഞ്ഞു.
ബാങ്ക് വൈസ് പ്രസിഡന്‍റ് പ്രമീള അശോകന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കാട്ടൂര്‍ കൃഷി ഓഫീസര്‍ രേഷ്മ എന്‍.ടി, കൃഷി അസിസ്റ്റന്‍റ് ഷൈനി, ഡയറക്ടര്‍മാരായ എം.ജെ. റാഫി, ഇ.എല്‍. ജോസ്, പി.പി. ആന്‍റണി, പാടശേഖര സമിതി പ്രസിഡന്‍റുമാരായ എം.കെ. കണ്ണന്‍, കെ.എച്. അബൂബക്കര്‍ വാര്‍ഡ് മെമ്പര്‍ രാധിക സുരേഷ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കര്‍ഷകരുമൊത്ത് എടമുട്ടത്തുള്ള വെയര്‍ഹൗസ് സന്ദര്‍ശിച്ചു. ബാങ്ക് സെക്രട്ടറി ഇന്‍ ചാര്‍ജ് സജീഷ് സി.എസ്.നന്ദി പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



