താഴെക്കാട് കുരിശുമുത്തപ്പൻ്റെ തിരുനാൾ മെയ് 2, 3, 4 തിയതികളിൽ, കൊടിയേറ്റം ഏപ്രിൽ 23 ന്

ഇരിങ്ങാലക്കുട : എട്ടാം നൂറ്റാണ്ടിൽ സ്ഥാപിതമായ സീറോ മലബാർ സഭയിലെ ആഗോള തീർത്ഥാടന ദൈവാലയമായ താഴെക്കാട് വിശുദ്ധ കുരിശുമുത്തപ്പൻ്റെ വലിയ തിരുനാൾ മെയ് 2, 3, 4 വെള്ളി, ശനി, ഞായർ തിയ്യതികളിൽ ആഘോഷിക്കുന്നു. കൊടിയേറ്റം ഏപ്രിൽ ൨൩ ബുധനാഴ്ച നടക്കും. ചേലൂർ പള്ളി വികാരി ഫാ അഡ്വ തോമസ് പുതുശ്ശേരി കാർമ്മികനായിരിക്കും.


ജാതിമത ഭേദമെന്യേ അനേകായിരം തീർത്ഥാടകർ തിരുനാൾ തിരുകർമങ്ങളിൽ പങ്കെടുത്ത്, നിയോഗങ്ങൾ സമർപ്പിച്ച് വിശുദ്ധന്റെ അമ്പെടുത്ത് ദൈവാലയം വലംവച്ച്, തിരുനട മൂട്ടുകുത്തി കയറി ദൈവാനുഗ്രഹം പ്രാപിക്കുവാൻ മതസൗഹാർദ്ദത്തിന്റെ ഈറ്റില്ലമായ താഴെക്കാട് വിശുദ്ധ കുരിശുമുത്തപ്പൻ്റെ തിരു സന്നിധിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ ആന്റണി മുക്കാട്ടുകാരൻ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന വാർത്ത സമ്മേളനത്തിൽ പറഞ്ഞു.



1917 അവിഭക്ത തൃശ്ശൂർ രൂപതയിലെ ആദ്യത്തെ തീർത്ഥാടന ദൈവാലയമാണ് താഴെക്കാട് പള്ളി 2020-ൽ സീറോ മലബാർ സഭ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥാടന ദൈവാലയമായി പ്രഖ്യാപിച്ചു. A.D.1647ൽ പോർച്ചുഗീസ് മിഷനറിമാർ ഇറ്റലിയിൽ നിന്നും കൊണ്ടുവന്ന് സ്ഥാപിച്ച രൂപമാണ് പ്രധാന പ്രതിഷ്ഠ.

തിരുനാളിനോടനുബന്ധിച്ച് മതസൗഹാർദ്ദത്തിൻ്റെ പര്യായമായി വിശുദ്ധ കുരിശുമുത്തപ്പനോടുള്ള വിശ്വാസ പ്രകടനമാണ് തിരുനാൾ ദിനമായ മെയ് 3-ന് ഹൈന്ദവ സഹോദര സമൂഹത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന കുതിരകളി, കോൽകളി, മുടിയാട്ടം എന്നീ കലാരൂപങ്ങൾ. ഈ പ്രത്യേകത താഴെക്കാട് തിരുനാളിനെ മറ്റു തിരുനാളുകളിൽ നിന്നും വ്യത്യസ്ഥമാക്കുന്നു.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയ വർഷമായിരുന്നു 2024-25. ഭവന രഹിത വിമുക്ത ഇടവക എന്ന ലക്ഷ്യത്തോടെ നടത്തിവരുന്ന സ്നേഹഭവന പദ്ധതിയുടെ ഭാഗമായി ഏഴാമത്തെ വീടിന്റെ താക്കോൽദാനം തിരുനാൾ കൊടിയേറ്റ ദിനമായ ഏപ്രിൽ 23-ന് നിർവഹിക്കുന്നു. കൂടാതെ ജാതിമതഭേതമന്യേ ഇടവകയിലെ അർഹരായവർക്ക് വീടുകളുടെ പുനരുദ്ധാരണം, വിവാഹ ധനസഹായം, രോഗികൾക്കുള്ള ധനസഹായം എന്നിവ നൽകിവരുന്നു. സംഘടനകളുടെ നേതൃത്വത്തിൽ കൃഷിക്കാവശ്യമായ ധനസഹായം, കന്നുകുട്ടികൾ, ആട്ടിൻകുട്ടികൾ എന്നിവ നൽകിവരുന്നു. ഇതിനെല്ലാം വികാരിയച്ചനും, കൈക്കാരന്മാരും, വിവിധ സംഘടനാഭാരവാഹികളും നേതൃത്വം നൽകിവരുന്നു.

ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ വികാരി ഫാ ആന്റണി മുക്കാട്ടുകാരൻ, അസിസ്റ്റന്റ് വികാരി ഫാ ജോസഫ് തൊഴുത്തിങ്കൽ, കൈക്കാരൻ പോളി തണ്ടിയേക്കൽ, ജനറൽ കൺവീനർ റിജോ പാറയിൽ, ഷാജു കാരേടന്‍ എന്നിവർ പങ്കെടുത്തു.

പ്രധാന തിയതികൾ
കൊടിയേറ്റം : ഏപ്രിൽ 23 ബുധൻ
അമ്പ് തിരുനാൾ : മെയ് 2 വെള്ളി
വലിയ തിരുനാൾ : മെയ് 3 ശനി
വിശുദ്ധ ഗീവർഗ്ഗീസിൻ്റെ തിരുനാൾ : മെയ് 4 ഞായർ
അങ്ങാടി അമ്പ് : മെയ് 5 തിങ്കൾ
പരേതരുടെ അനുസ്‌മരണം : മെയ് 6 ചൊവ്വ
എട്ടാമിടം : മെയ് 10 ശനി
പതിനഞ്ചാമിടം : മെയ് 17 ശനി
ഗാനമേള (പാട്ടുത്സവം) മെയ് 4 ഞായർ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

continue reading below...

continue reading below..

You cannot copy content of this page