ഇരിങ്ങാലക്കുട : കളത്തുംപടി ദുർഗ്ഗാദേവി ക്ഷേത്രത്തിൽ ശ്രീകോവിൽ സമർപ്പണവും പുനപ്രതിഷ്ഠയും നവീകരണ കലശവും ഏപ്രിൽ 23 മുതൽ മെയ് 3 വരെ നടക്കുകയാണ് ഇതോടനുബന്ധിച്ച് താന്ത്രിക ക്രിയകളും വിവിധങ്ങളായ അനുഷ്ഠാന – ക്ഷേത്രകല – മറ്റു കലാപരിപാടികളും പ്രസാദ ഊട്ടും നടക്കുന്നുണ്ട്.
ഇതോടനുബന്ധിച്ച് ഏപ്രിൽ 21 മുതൽ ആകർഷകമായ റീൽസ് ഇറക്കി അവരവരുടെ സ്വന്തം പേജുകളിൽ ഷെയർ ചെയ്തു ഏറ്റവും കൂടുതൽ ലൈക്കും ഷെയറിങ്ങും ലഭിക്കുന്നവരിൽ നിന്ന് 1, 2, 3 സ്ഥാനക്കാർക്ക് യഥാക്രമം 3001, 2001,1001 രൂപ വീതം സമ്മാനം നൽകുന്നു.
റീൽസിന് മിനിമം ക്വാളിറ്റി നിർബന്ധമാണ്. ഏറ്റവും കൂടുതൽ റീൽസുകൾ ഇറക്കുന്നതിനും അധിക പരിഗണന ലഭിക്കും. ഓർക്കുക പരിപാടികൾക്ക് മുൻപും ശേഷവും പരിപാടി സംബന്ധിച്ച റീൽസുകൾ ഇറക്കേണ്ടതാണ്.
റീൽസുകളും അവ പ്രസിദ്ധീകരിച്ച സോഷ്യൽ മീഡിയ അക്കൗണ്ട്സും 9633224104 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയച്ചു തരേണ്ടതാണ് എന്ന് കളത്തുംപടി ശ്രീ ദുർഗ്ഗാദേവി ക്ഷേത്ര നവീകരണ സമിതി ജനറൽ കൺവീനർ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
continue reading below...

continue reading below..