ഇരിങ്ങാലക്കുട : ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിൽ ഗുരുസ്മരണ ദിനം ആചരിച്ചു. രാവിലെ 9ന് മൺമറഞ്ഞുപോയ കലാനിലയം ഗുരുക്കന്മാർക്ക് ഗുരുപൂജ നടത്തി. ഗുരുസ്മരണ സമ്മേളനം പ്രസിഡന്‍റ് എം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് കെ കെ കൃഷ്ണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. തൃക്കൂർ ഗിരീശൻ, കലാമലയം മുൻ പ്രിൻസിപ്പൽ കലാനിലയം കുഞ്ചുണ്ണി, പ്രിൻസിപ്പൽ ഇൻ ചാർജ് കലാനിലയം പ്രശാന്ത് തുടങ്ങിയവർ ആചാര്യ സ്മരണ നടത്തി.
കലാനിലയം മുൻ പ്രിൻസിപ്പലായിരുന്ന യശശ്ശരീരനായ കലാമണ്ഡലം എസ് അപ്പുമാരാരുടെ പേരിൽ അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ സുവർണ്ണ മുദ്ര പുരസ്കാരം മികച്ച വിദ്യാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ട ചെണ്ട വിദ്യാർത്ഥി എം കെ ശ്രീജിത്തിന് കലാനിലയം കുഞ്ചുണ്ണി സമർപ്പിച്ചു. തുടർന്ന് കലാനിലയം അധ്യാപകർ അവതരിപ്പിച്ച കല്ല്യാണസൗഗന്ധികം കഥകളി അരങ്ങേറി.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews