മറ്റത്തൂർ : ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് കൊടകര ബ്ലോക്ക് പഞ്ചായത്ത് പി.വി.ടി.ജി ഗുണഭോക്താക്കൾക്കായി പി.എം.ജൻമൻ പദ്ധതിയിൽ ഉൾപ്പെടുത്തി ശാസ്താംപൂവം നഗറിലെ പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട 8 കുടുംബത്തിന് അനുവദിച്ച ഭവന നിർമാണ പദ്ധതിക്കായി അവരുടെ ഭൂമി ഒരുക്കി.
പ്രവർത്തിയുടെ ഉദ്ഘാടനം കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരൻ നിർവഹിച്ചു. മറ്റത്തൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് അശ്വതി.വി.ബി അദ്ധ്യക്ഷത വഹിച്ചു. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഡോ. ഫാദർ ജോളി ആൻഡ്രൂസ് മുഖ്യാഥിതി ആയിരുന്നു. ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സജിത രാജീവൻ, ഡിവിഷൻ മെമ്പർ ഇ.കെ.സദാശിവൻ, വാർഡ് മെമ്പർ ചിത്ര സൂരജ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ.നിഖിൽ, തവനിഷ് സംഘടന സ്റ്റാഫ് കൊ.ഓർഡിനേറ്റർ മുവിഷ് മുരളി തവനിഷ് സംഘടനയുടെ 120ഓളം വരുന്ന വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com