താണിശ്ശേരി : ലിറ്റിൽ ഫ്ലവർ എൽ.പി സ്കൂൾ താണിശ്ശേരിയുടെ 97 മത് വാർഷികവും അധ്യാപക രക്ഷാകർതൃ ദിനവും ആഘോഷിച്ചു. ഇരിങ്ങാലക്കുട കോർപ്പറേറ്റ് എജുക്കേഷൻ ഏജൻസി മാനേജർ ഫാ. സിജോ ഇരുമ്പൻ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ. വർഗീസ് കോന്തുരുത്തി അധ്യക്ഷത വഹിച്ചു.
ഇരിങ്ങാലക്കുട നഗരസഭാ മുൻ ചെയർപേഴ്സണും 31 വാർഡ് കൗൺസിലർ സുജ സഞ്ജീവ് കുമാർ മുഖ്യപ്രഭാഷണം നടത്തുകയും ഇരിങ്ങാലക്കുട എ ഇ ഓ ഡോ. നിഷ എംസി എന്റോവ്മെന്റ് വിതരണം നടത്തുകയും ചെയ്തു. പാഠ്യപഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തിയവർക്ക് മുൻ വൈസ് ചെയർമാനും മുപ്പതാം വാർഡ് കൗൺസിലറുമായ ടി.വി ചാർളി സമ്മാനദാനം നടത്തി.
പി.ടി.എ പ്രസിഡന്റ് അരുൺ ജോസഫ്, എം പി ടി എ പ്രസിഡന്റ് ഡയാന ഡെൻസൺ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ബിജു തീതായി, സ്കൂൾ പള്ളി ട്രസ്റ്റി ജോൺസൺ എ. ജെ, സ്കൂൾ ലീഡർ ശ്രീഹരി എസ്., ഹെഡ്മിസ്ട്രസ് വിമി വിൻസന്റ്, സീനിയർ അസിസ്റ്റന്റ് സിസ്റ്റർ ടോംസി, സ്റ്റാഫ് സെക്രട്ടറി നയന തോമസ് എന്നിവർ സംസാരിച്ചു.
കുട്ടികളുടെ കലാപരിപാടികൾക്ക് മുന്നോടിയായി അധ്യാപകർ നടത്തിയ ഓട്ടൻതുള്ളലും ചാക്യാർകൂത്തും കാണികൾക്ക് ഏറെ കൗതുകം ജനിപ്പിച്ചു.
ലിറ്റിൽ ഫ്ലവർ എൽ.പി സ്കൂൾ താണിശ്ശേരിയുടെ 97 മത് വാർഷികവും അധ്യാപക രക്ഷാകർതൃ ദിനവും ആഘോഷിച്ചു
