ഇരിങ്ങാലക്കുട : അന്യം നിന്നു പോകുന്ന നാടൻകലകളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ, ഭാരതീയ വിദ്യാഭവന്റെയും ഇൻഫോസിസ് ഫൗണ്ടേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന കലാപ്രോത്സാഹന യജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കലാശിൽപശാലയ്ക്ക് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ വേദിയാകുന്നു.
നമ്മുടെ അനുഷ്ഠാന, ക്ഷേത്ര, നാടൻ കലാരൂപങ്ങളെക്കുറിച്ച് പുതുതലമുറയിൽ അവബോധം സൃഷ്ടിക്കുന്നതിൻ്റെ ഭാഗമായി വിവിധ കലാരൂപങ്ങൾ ആസ്വദിക്കാൻ അവസരം ഒരുക്കുകയാണ് ഭാരതീയ വിദ്യാഭവൻ ഇരിങ്ങാലക്കുട കേന്ദ്ര. കളമെഴുത്ത്, ഓട്ടൻതുള്ളൽ എന്നീ കലാരൂപങ്ങളെ ആസ്പദമാക്കിയുള്ള ശില്പശാല ഫെബ്രുവരി 10 തിങ്കളാഴ്ച രാവിലെ 9.30 ന് ആരംഭിക്കും.
ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ശില്പശാല, പ്രസിദ്ധ കളമെഴുത്ത് കലാകാരനും കേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാവുമായ കടന്നമണ്ണ ശ്രീനിവാസൻ, കേരള കലാമണ്ഡലം ഓട്ടൻതുള്ളൽ വിഭാഗം മേധാവിയും കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ കലാമണ്ഡലം മോഹനകൃഷ്ണൻ എന്നിവർ നയിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive