ഇരിങ്ങാലക്കുട : ഫലം ഇച്ഛിക്കാതെ സ്വന്തം കർമങ്ങൾ വേണ്ടവിധം നിർവഹിക്കുക എന്ന ഭഗവദ്ഗീതാസന്ദേശം ഉൾക്കൊണ്ടുകൊണ്ട് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ ജന്മാഷ്ടമി ആഘോഷങ്ങൾ നടന്നു . സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന നിറപ്പകിട്ടാർന്ന ചടങ്ങിൽ സെക്രട്ടറി വി രാജൻ ഉദ്ഘാടനം നിർവഹിച്ചു.
മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ പി എൻ മേനോൻ, ബി ഉണ്ണികൃഷ്ണൻ, പ്രിൻസിപ്പൽ ബിജു ഗീവർഗീസ് , വൈസ് പ്രിൻസിപ്പൽ ശോഭ ശിവാനന്ദരാജൻ എന്നിവർ സന്നിഹിതരായിരുന്നു.
കൃഷ്ണന്റെയും രാധയുടെയും വേഷം ധരിച്ചെത്തിയ കെ ജി, പ്രൈമറി വിദ്യാർത്ഥികൾ ചടങ്ങിനെ വർണ്ണാഭമാക്കി. ശ്രീകൃഷ്ണലീലകൾ ഉൾക്കൊള്ളിച്ച നൃത്തങ്ങൾ ഏറെ ആസ്വാദ്യകരമായിരുന്നു. പ്രച്ഛന്നവേഷ മത്സരം, ഗാനപരിപാടികൾ തുടങ്ങിയവയും ഉണ്ടായിരുന്നു.
അധ്യാപകരായ അനിത ജിനപാൽ, സവിത മേനോൻ, രജനി അജയൻ, ബാലചന്ദ്രിക, കെ ജി, പ്രൈമറി അധ്യാപകർ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com