തനിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച രണ്ടു സ്ത്രീകൾക്കെതിരേ പരാതി നൽകി ഇടവേള ബാബു, ഗൂഢാലോചനയുടെ ഭാഗമാണെന്നും ആരോപണം

ഇരിങ്ങാലക്കുട : ഈ കഴിഞ്ഞ ദിവസങ്ങളിലായി മാധ്യമങ്ങളിലൂടെ തനിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച രണ്ടു സ്ത്രീകൾക്കെതിരേ സംസ്ഥാനപോലീസ് മേധാവിക്കും സർക്കാർ നിയോഗിച്ച പുതിയ അന്വേഷണ കമ്മീഷനും പരാതി നൽകിയതായി ഇടവേളബാബു.

ഇമെയിൽ വഴിആണ് പരാതി അയച്ചിരിക്കുന്നത്. തനിക്കെതിരെ ഗൂഢാലോചനയുടെ ഭാഗമായാണ് രണ്ടു വനിതകൾ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. താൻ നൽകിയ പരാതി കൃത്യമായി അന്വേഷണം നടത്തണമെന്ന് ആണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതുമായി കൂടുതൽ നിയമനടപടികൾ തന്റെ വകീലുമായി നിയമഉപദേശം തേടിയതിനു ശേഷം തുടർ നടപടിയുമായി മുന്നോട്ട്പോകുമെന്നും ഇടവേളബാബു അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page