ഇരിങ്ങാലക്കുട : കേരളത്തിലെ വിവിധ ദേവസ്വം ബോർഡുകളിൽ ജോലി ഒഴിവുകളിൽ നിയമനം നടത്തുന്നതിന് കേരള ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. പ്യൂൺ – 3, സെക്യൂരിറ്റി – 1, കീഴ് ശാന്തി – 3, കഴകം -1 എന്നി ഒഴിവുകൾ ആണ് നിലവിൽ കൂടൽമാണിക്യം ദേവസ്വത്തിൽ ഉള്ളത്.
ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് കേരളത്തിലെ ദേവസ്വങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും ഉദ്യോഗാർത്ഥികൾ കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡിന്‍റെ വെബ്സൈറ്റ് വഴി നേരിട്ട് അപേക്ഷികേണ്ടതാണെന്നും ദേവസ്വം ചെയർമാൻ യു പ്രദീപ് പറഞ്ഞു. പെൻഷൻ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ ഉള്ള സ്ഥിരനിയമായതിനാൽ ഉദ്യോഗാർഥികളെ പലരും ദേവസ്വത്തിന്‍റെ പേരിൽ തട്ടിപ്പിനിരയാക്കാൻ സാധ്യതയുള്ളതിനാൽ ആണ് ഈ മുന്നറിയിപ്പെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വത്തിൽ ജോലി വാങ്ങി കൊടുക്കാമെന്ന് വാഗ്ദാനം നൽകി പലരും ഉദ്യോഗാർത്ഥികളെ സമീപിക്കുന്നുണ്ട് എന്ന് അറിയാൻ കഴിഞ്ഞു. ദേവസ്വത്തിലേക്കുള്ള നിയമന പ്രക്രിയകളിൽ ദേവസ്വം ബോർഡിനോ ഭരണസമിതിക്കോ യാതൊരു സ്വാധീനവും ചെലുത്താൻ കഴിയുന്നതല്ല. ആയതിനാൽ ജോലി വാങ്ങിത്തരാം എന്ന വാഗ്ദാനങ്ങളുമായി വരുന്നവരുടെ വഞ്ചനയ്ക്ക് ഉദ്യോഗാർത്ഥികൾ ഇരയാകരുതെന്ന് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews