ഇരിങ്ങാലക്കുട : മണ്ഡലത്തിലെ നഗരഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഗ്രാമ പ്രദേശങ്ങളിലെ യാത്രയുടെ അപര്യാപ്തത മാറ്റുന്നതിനായ് പുതിയ റൂട്ടുകൾ കണ്ടെത്തണമെന്ന് മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു. മോട്ടോർ വാഹന വകുപ്പിന് കീഴിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ജനകീയസദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
പൊതുഗതാഗത സംവിധാനം ഇല്ലാത്ത സ്ഥലങ്ങൾ കണ്ടെത്താനും അവിടങ്ങളിലേക്ക് പുതിയ റൂട്ടുകളുടെ നിർദ്ദേശങ്ങൾ സ്വീകരിക്കാനുമായിട്ടാണ് പൊതുഗതാഗത വകുപ്പ് മണ്ഡലാടിസ്ഥാനത്തിൽ ജനകീയ സദസ്സുകൾ സംഘടിപ്പിക്കുന്നത്. ജനകീയ സദസ്സിൽ പുതിയ റൂട്ടുകളുടെയും ഇരിങ്ങാലക്കുട മേഖലയിലെ ഗതാഗത നവീകരണ ആശയങ്ങളും സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷൻമാർ ജനപ്രതിനിധികൾ പൊതുപ്രവർത്തകർ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ , ബസ്സ് ഓണേഴ്സ് അസോസിയേഷൻ അംഗങ്ങൾ , വ്യപാരി വ്യവസായി അംഗങ്ങൾ, പൊതുജനങ്ങൾ എന്നിവർ നിർദ്ദേശങ്ങൾ അവതരിപ്പിച്ചു.
ഇരിങ്ങാലക്കുട ടൗൺ ഹാളിൽ വെച്ച് ചേർന്ന ജനകീയസദസ്സിൽ തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ലത ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വെള്ളാങ്ങല്ലുർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ്, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി,ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ, കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി ലത, പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ് എന്നിവർ സംസാരിച്ചു. ഇരിങ്ങാലക്കുട ജോയിൻ്റ് ആർ ടി ഒ ബിജു ഐസക്ക് സ്വാഗതവും അസി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആർ സുജിത്ത് നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com